ഇരിട്ടി: ആരോഗ്യ ശുചിത്വ സന്ദേശം കുട്ടികളിലെത്തിക്കാന്‍ ചക്ക, മാങ്ങ, തേങ്ങ ക്യാമ്പു കളുമായി ഇരിട്ടി നഗരസഭ. സ്‌കൂള്‍ കൂട്ടികളില്‍ ആരോഗ്യ ശുചിത്വ മാലിന്യ സംസ്‌കരണ അവബോധം ഉണ്ടാക്കുകയും അത് വഴി വീട്ടിലും സമൂഹത്തിലും മാലിന്യമുക്ത അന്തരീക്ഷം സൃഷ്ടിക്കുകയിമെന്ന ലക്ഷ്യത്തോടെ മുന്ന് ദിവസത്തെ ക്യാംപുകളാണ് സംഘടിപ്പിക്കുന്നത്. കളികളിലൂടെയും ഗൃഹ ന്ദര്‍ശനങ്ങളിലൂടെയും സംവാദങ്ങളിലൂടെയും വരും തലമുറയില്‍ ശുചിത്വ ബോധം ഉണ്ടാക്കുന്നതിനോടൊപ്പം പ്രകൃതി സൗഹൃദാന്തരീക്ഷത്തില്‍ നാടന്‍ ഭക്ഷ്യവസ്തുക്കളായ ചക്ക, മാങ്ങ, ഇളനീര്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് ക്യാംപ് ആസൂത്രണം ചെയ്തിട്ടുള്ളത്.
നഗരസഭയിലെ 33 വാര്‍ഡുകളില്‍ നിന്നുള്ള കുട്ടികള്‍ക്കായി കീഴൂര്‍ വിയുപി, വട്ടക്കയം യുപി, ചാവശേരി ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായി 10, 11 ,12 തീയ്യതികളിലാണ് ക്യാംപുകള്‍ നടത്തുന്നത്. ഓരോ പ്രദേശത്തും സംഘാടക സമിതി രൂപീകരിച്ചു. ക്യാംപ് കേന്ദ്രത്തിനു സമീപമുള്ള 11 വാര്‍ഡുകളില്‍ നിന്നുള്ളവരാണ് അതതു കേന്ദ്രങ്ങളില്‍ എത്തേണ്ടത്. ആറു മുതല്‍ 12 വരെ ക്ലാസില്‍ പഠിക്കുന്നവര്‍ക്ക് പങ്കെടുക്കാം.
















