കല്ലറ: ബൈക്കിലെത്തിയ മൂന്നംഗ സംഘം പഞ്ചായത്തംഗത്തിന്റെ കണ്ണില്‍ കുരുമുളക് ലായനി സ്‌പ്രേ ചെയ്തശേഷം കടന്നുകളഞ്ഞു. കല്ലറ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് മെമ്പറും കല്ലറ സര്‍വ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്‍ുമായ കല്ലറ വടക്കേമാത്തുണ്ണി പറമ്പില്‍ വി കെ സലിംകുമാറിനെയാണ് കുരുമുളക് സ്‌പ്രേയുമായി സംഘം ആക്രമിച്ചത്.
വെള്ളിയാഴ്‌ച്ച രാത്രി പതിനൊന്ന് മണിയോടെ കല്ലറ കുരുശ്ശുപള്ളി ജംഗ്ഷന് സമീപമാണ് സംഭംവം. വോളീബോള്‍ ടൂര്‍ണമെന്റ് കണ്ടതിന് ശേഷം വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുമ്പോള്‍ ബൈക്കിലെത്തിയ സംഘം സ്‌പ്രേ മുഖത്ത് അടിക്കുകയായിരുന്നു. ആക്രമി സംഘം ബൈക്കില്‍ നീണ്ടൂര്‍ ഭാഗത്തേക്ക് രക്ഷപെട്ടു. കണ്ണില്‍ അസഹ്യമായ നീറ്റല്‍ അനുഭവപ്പെട്ട വി കെ സലിംകുമാറിനെ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിലെ യാത്രക്കാര്‍ ചേര്‍ന്ന് സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കണ്ണിന് ഗുരുതരമായ പരിക്കേറ്റ സലിംകുമാര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കി.
















