ശ്രീനഗര്‍; സൈന്യത്തിന് വിവരം നല്‍കുന്നവരെ ഹിസ്ബുള്‍ ഭീകരര്‍ അതിക്രൂരമായി പീഡിപ്പിക്കുന്നതിന്റെ വീഡിയോ ഫേസ്ബുക്കില്‍ പടരുന്നു. രണ്ട് യുവാക്കളെ മര്‍ദ്ദിക്കുന്നതിന്റെയും അവരുടെ മുടി വടിക്കുന്നതിന്റെയും വീഡിയോയാണിത്. ഏഴു മിനിറ്റ് വീഡിയോയാണിത്.
അസ്ളാമുവൈലക്കും, ഇവിടെ രണ്ട് ചതിയന്മാരാണ് ഭീകരരെപ്പറ്റിയുള്ള വിവരങ്ങള്‍ ഇന്ത്യന്‍ പട്ടികള്‍ക്ക് നല്കിയവര്. പോലീസില്‍ ജോലി കിട്ടാനാണിത് ചെയ്തത്. എന്നിങ്ങനെ വീഡിയോയില്‍ എഴുതിക്കാണിക്കുന്നുമുണ്ട്. ഭീകരര്‍ യുവാക്കളെ തല്ലിച്ചതക്കുന്നതിന്റെയും ബക്ക്വിലെ വെള്ളത്തില്‍ തലമുക്കിപ്പിടിക്കുന്നതിന്റെയും ദൃശ്യങ്ങളും ഇതിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: