ലക്നൗ: തന്റെ സര്‍ക്കാര്‍ ഒരു തരത്തിലുള്ള മതവിവേചനവും കാണിക്കില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. തൊപ്പിയും തലപ്പാവും തമ്മില്‍ വിവേചനം കാണിക്കില്ല. സകലര്‍ക്കും സംരക്ഷണം നല്‍കും. ആരെയും പ്രീണിപ്പിക്കില്ല.
ഒരു ചാനലിനു നല്കിയ അഭിമുഖത്തില്‍ യോഗി പറഞ്ഞു. അതേ സമയം അക്രമം നടത്തി ബിജെപിയേയോ സാംസ്ക്കാരിക സംഘടനയേയോ( ഹിന്ദു യുവ വാഹിനി) മാനംകെടുത്തുന്നവര്ക്കെതിരെയും ശക്തമായ നടപടി വരും. ക്രമസമാധാനത്തിന് വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നത്.യുപിയിലെ ഓരോ സേഹാദരിയും മകളും വ്യാപാരിയും സുരക്ഷിതരായിരിക്കും. യോഗി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: