നെടുമ്പാശ്ശേരി: പഞ്ചായത്തിലെ മുഴുവന്‍ ദിവ്യാംഗര്‍ക്കും സൗജന്യമായി മെഡിക്ലെയിം പദ്ധതി നടപ്പാക്കുന്നു. രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് ഒരു പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ മുഴുവന്‍ ദിവ്യാംഗര്‍ക്കും സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നത്.
ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുമായി സഹകരിച്ച് പ്രൊഫ.കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റിന്റെ സഹായത്തോടെയാണ് പദ്ധതി. ഇന്ന് വൈകിട്ട് 3 മണിക്ക് കുന്നുകര അഹന ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കേരള ഗവര്‍ണര്‍ റിട്ട. ചീഫ് ജസ്റ്റീസ് പി.സദാശിവം പദ്ധതി ഉദ്ഘാടനം ചെയ്യും. പ്രൊഫ.കെ.വി. തോമസ് എംപി അദ്ധ്യക്ഷനാകും.
ഒരു വര്‍ഷം രണ്ട് ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സയാണ് ലഭ്യമാകുക. പദ്ധതി പ്രകാരം ദിവ്യാംഗര്‍ക്കൊപ്പം കുടുംബത്തിലെ പരമാവധി നാല് പേര്‍ക്ക് വരെ ഇതിന്റെ പ്രയോജനം ലഭ്യമാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫ്രാന്‍സിസ് തറയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഓരോരുത്തര്‍ക്കും 3570 രൂപയാണ് പ്രീമിയം തുക. ഇതില്‍ 90 ശതമാനം തുകയും ഇന്‍ഷുറന്‍സ് കമ്പനി സബ്സിഡിയായി നല്‍കുകയും ബാക്കി തുക ട്രസ്റ്റ് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: