വളാഞ്ചേരി: വൈക്കത്തൂര്‍ മഹോത്സവത്തിനോടുബന്ധിച്ച് വളാഞ്ചേരി ശിവരഞ്ജിത സംഗീത വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ സംഗീതാര്‍ച്ചന ആകര്‍ഷകമായി.
ക്ഷേത്രത്തിനകത്ത് പ്രത്യക്ഷ ഗണപതിയെ പൂജിക്കുന്ന ആനയൂട്ടും നടന്നു. നിരവധി ഭക്തജനങ്ങള്‍ ആനയൂട്ടില്‍ പങ്കെടുത്തു.
പല്ലവി നൃത്ത സംഘം വളാഞ്ചേരിയും ശ്രീപാദം നൃത്ത സംഘം വൈക്കത്തൂരും ഒരുക്കിയ നൃത്തങ്ങള്‍ ഉത്സവത്തിന് മാറ്റുകൂട്ടി.
ചെര്‍പ്പുളശ്ശേരി ജയ-വിജയന്മാര് ഒരുക്കിയ ഇരട്ടതായമ്പക ഹരം പകരുന്നതായിരുന്നു. പ്രസാദ ഊട്ടില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
അഷ്ടദ്രവ്യഗമപതിഹോമം, ഉഷപൂജ, മുളപൂജ, ശീവേലി, നവകം, പഞ്ചഗവ്യം, ഉത്സവബലി, സംഗീതോത്സവം, പഞ്ചരത്ന കീര്‍ത്തനാലാപനം, ഭക്തിമാര്‍ഗ്ഗം ഭരതനാട്യം ബാലെ എന്നിവ ഇന്ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: