പൂക്കോട്ടുംപാടം: അവശതകളെ തോല്‍പ്പിച്ച് മലയോര മേഖലയിലെ സ്കൂളുകള്‍ എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിഷയം നേടി.
പൂക്കോട്ടുംപാടം ഗവ.ഹൈസ്കൂള്‍ 92 ശതമാനം വിജയം കരസ്ഥമാക്കി. 18 കുട്ടികള്‍ മുഴുവന്‍ എ പ്ലസ് നേടി. ഒരു വിഷയത്തില്‍ മാത്രം എ പ്ലസ് നഷ്ടമായവര്‍ 26 പേര്. പരീക്ഷ എഴുതിയ 538 പേരില്‍ 493 പേരും വിജയിച്ചു.
കരുളായി കെഎം ഹൈസ്ക്കൂള് 92.5 ശതമാനം വിജയം നേടി. 15 കുട്ടികള്‍ മുഴുവന്‍ എ പ്ലസ് നേടി. 542 പേരില്‍ 501 പേരും വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: