ദുബായ്: ദുബായില്‍ നല്ല ഡ്രൈവര്‍മാരുടെ പട്ടികയില്‍ 315 ഇന്ത്യാക്കാരും. പോലീസ്. ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കുന്ന, ഒരു വർഷത്തിനുള്ളിൽ പിഴയൊന്നും കിട്ടാത്ത ഡ്രൈവർമാരെയാണ് ദ്യുബായ് സര്‍ക്കാര്‍ നല്ല ഡ്രൈവര്‍മാരായി തെരഞ്ഞെടുത്തത്.
ആകെ രണ്ടായിരം ഡ്രൈവര്‍മാരെയാണ് തെരഞ്ഞെടുത്തത്. ഇവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും സര്‍ക്കാര്‍ നല്‍കും. അപകടങ്ങൾ കുറയ്‌ക്കാനും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നത് പ്രോത്സാഹിപ്പിക്കാനുമായി തുടങ്ങിയ വൈറ്റ് പോയിന്റ് സംവിധാനമനുസരിച്ച് ഒരാൾക്ക് ഒരു വർഷം 24 വൈറ്റ് പോയിന്റുകൾവരെ നേടാം.
ഇത്തരത്തിൽ യോഗ്യത നേടിയ 26,740 പേരിൽനിന്നാണ് വിജയികളെ കണ്ടെത്തിയത്.
















