ന്യൂദല്‍ഹി: ദേശീയ ഉരുക്കുനയ(എന്‍.എസ്.പി.) ത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.ഉരുക്കു മേഖലയ്‌ക്ക് ഊര്‍ജം പകരുകയെന്ന കേന്ദ്രസര്‍ക്കാരിന്റെ ദീര്‍ഘകാല നയമാണ് പുതിയ ഉരുക്കുനയത്തില്‍ പ്രതിഫലിക്കുന്നത്.
ഉരുക്കിന്റെ ആഭ്യന്തര ഉപയോഗം വര്‍ധിപ്പിക്കാനും ഉയര്‍ന്ന നിലവാരമുള്ള ഉരുക്കിന്റെ ഉല്‍പാദനം ഉറപ്പുവരുത്താനും സാങ്കേതികമായി മുന്‍പന്തിയിലുള്ളതും ആഗോളതലത്തില്‍ മത്സര ക്ഷമതയാര്‍ന്നതുമായ ഉരുക്കു വ്യവസായം സൃഷ്ടിക്കാനും ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
















