Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മനുഷ്യരേവരുമൊന്നാണെന്നോതുന്ന ശുഭാനന്ദ ദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2017, 09:47 pm IST
inSamskriti

 

ഋഷിതുല്യരായ മഹാഗുരുക്കന്മാരുടെ ദിവ്യജനനം കൊണ്ട് പുണ്യപൂരിതമായ നാടാണ് കേരളം. ആ മഹാചാര്യ പരമ്പരയില്‍ ചട്ടമ്പി സ്വാമി തിരുവടികള്‍, ശ്രീനാരായണ ഗുരുദേവന്‍, ശ്രീശുഭാനന്ദ ഗുരുദേവന്‍ എന്നീ ആചാര്യത്രയം പരമ പ്രാധാന്യം അര്‍ഹിക്കുന്നു. ഇവരില്‍ പ്രഥമ ഗണനീയനാണ് ആത്മബോധോദയ സംഘ സ്ഥാപകനും ആത്മജ്ഞാനത്തിന്റെ ആദിത്യതേജസ്സുമായിരുന്ന ശുഭാനന്ദ ഗുരുദേവ തിരുവടികള്‍.

ഇട്ട്യാതി- കൊച്ചുനീലി ദമ്പതികളുടെ കഠിന തപസ്സിന്റെ ഫലമായി അവര്‍ക്ക് ജനിച്ച കുഞ്ഞാണ്, ബുദ്ധനെപ്പോലെ നാട്ടിലിറങ്ങി തന്റെ ആദര്‍ശം സ്ഥാപിച്ചത്. അതിനാല്‍ അവശരേയും ആര്‍ത്തരേയും ആലംബഹീനരേയും നരകദുരിതത്തില്‍ നിന്ന് വീണ്ടെടുത്ത് ആത്മജ്ഞാനത്തിനവ കാശികളാക്കിത്തീര്‍ത്തു അദ്ദേഹം. ജനനം 1057-ാ മാണ്ട് മേടമാസം 17-ാം തീയതി പൂരം ജന്മനക്ഷത്രത്തിലായിരുന്നു. മാതാപിതാ ക്കള്‍ കുഞ്ഞിന് നാരായണന്‍ എന്ന് നാമകരണം ചെയ്തു.

ദര്‍ശനത്തില്‍ത്തന്നെ നാരായണന്‍ ഒരു അത്ഭുത ശിശുവായിരുന്നു. ബാല്യത്തില്‍ത്തന്നെ ശാന്തനും സൗമ്യനുമായിരുന്നു ഈ കുഞ്ഞ്. ഏകാന്തത വളരെയധികം ഇഷ്ടപ്പെട്ടിരുന്ന ബാലന് ഏഴാമത്തെ വയസ്സില്‍ ദിവ്യദര്‍ശനമുണ്ടായി. അതിന്റെ യാഥാര്‍ത്ഥ്യം എന്തെന്നറിയുവാനുള്ള ആകാംക്ഷ അനുദിനം വളര്‍ന്നു. തന്റെ ചുറ്റുപാടുമുള്ള സാധാരണക്കാരില്‍ സാധാരണക്കാരുടെയും അക്കാലത്ത് അയിത്ത ജാതിയില്‍പ്പെട്ടിരുന്ന അവശരുടെയും ദയനീയ ജീവിതം ദര്‍ശിച്ചു മനംനൊന്ത് ഇവരുടെ അടിമത്തം ഒഴിവാക്കാനുള്ള ചിന്തയും നാരായണന്റെ മനസ്സിനെ മഥിച്ചു.

ജാതി സ്പര്‍ദ്ധയും മതവിദ്വേഷവും സാധുക്കളുടെ അടിമത്തവും കണ്ട് മനത്തകര്‍ച്ചയോടും കണ്ണുനീരോടുംകൂടി നാടും വീടും ഉറ്റവരേയും ഉടയവരേയും വെടിഞ്ഞ് ഏകാന്ത തപസ്സിനായി പുറപ്പെട്ടു. കൊടും കാനന മദ്ധ്യത്തില്‍ കാട്ടു മൃഗങ്ങള്‍ നിറഞ്ഞ ചീന്തലാര്‍ പ്രദേശത്താണ് അദ്ദേഹം എത്തിച്ചേര്‍ന്നത്. ഇന്നത്തെ ഇടുക്കി ജില്ലയില്‍ പീരുമേട്-ചീന്തലാര്‍ തോട്ടത്തിനു കിഴക്കുള്ള പര്‍വ്വതനിരകളില്‍ ഒരു മലമ്പുന്ന വൃക്ഷത്തിന്റെ ചുവട്ടില്‍ 2 വര്‍ഷം 11 മാസം 22 ദിവസം ആഹാര നീഹാരാദികള്‍ വെടിഞ്ഞ് കൊടുംതപം ചെയ്തു.

തപസ്സിന്റെ അന്ത്യത്തില്‍ ഈശ്വരദര്‍ശനമുണ്ടാവുകയും ഹൃദയത്തെ ഞെരുക്കിക്കൊണ്ടിരുന്ന സകല സംശയങ്ങള്‍ക്കും മറുപടി ലഭിക്കുകയും ചെയ്തു. അതോടുകൂടി നാരായണന്‍ ശുഭാനന്ദ ഗുരുദേവനായി. തനിക്കു ലഭിച്ച ദിവ്യവെളിച്ചത്തെപ്പറ്റിയും എപ്രകാരം തന്റെ ആശയഗതികള്‍ ലോകര്‍ക്ക് വിതരണം ചെയ്യാമെന്ന് ചിന്തിച്ചും ദക്ഷിണേന്ത്യ മുഴുവന്‍ കാല്‍ നടയായി സഞ്ചരിച്ചു.

പല മഹാത്മാക്കളേയും ദര്‍ശിച്ചു. അവസാനം തന്റെ ആദര്‍ശമായ ആത്മബോധം ആത്മലോകത്തിനു പ്രദാനം ചെയ്യുവാന്‍ വേണ്ടി മറ്റാരുടേയും തുണയില്ലാതെ അക്ഷീണപരിശ്രമം ആരംഭിച്ചു. നാട്ടിലിറങ്ങി പാവപ്പെട്ടവരുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ചും അവരെ ശുചിത്വം പാലിക്കുവാന്‍ പഠിപ്പിച്ചും ഈശ്വരചിന്ത അവരില്‍ ഉളവാക്കുവാന്‍ തക്കവിധത്തിലുള്ള കീര്‍ത്തനങ്ങള്‍ പാടിക്കേള്‍പ്പിച്ചും അവരി ലൊരാളെപ്പോലെ മാടങ്ങളില്‍ കഴിഞ്ഞു.

അദ്ദേഹത്തിന്റെ അത്ഭുത പ്രവര്‍ത്തനങ്ങള്‍ കണ്ട് രോഗികളും മാനസീകാസ്വാസ്ഥ്യമുള്ളവരും ജാതിമതഭേദമെന്യേ സമീപിച്ചു. അവര്‍ക്കെല്ലാം സമ്പൂര്‍ണ്ണ ശാന്തിയും ലഭിച്ചു.

മനുഷ്യരേവരുമൊന്നാണെന്നും ഏകപിതാവിന്റെ സന്താനങ്ങളാണെന്നും ജാതിമതഭേദങ്ങള്‍ മനുഷ്യര്‍ തമ്മിലുണ്ടാകാന്‍ പാടില്ലെന്നും ശുഭാനന്ദ ഗുരുദേവന്‍ ഉപദേശിച്ചു.

അനന്തവും ആഴമേറിയതുമായ സാഗരത്തിനുതുല്യമാണ് ശുഭാനന്ദ ദര്‍ശനം. ലളിതമായ മലയാള ഭാഷയില്‍ അപ്പപ്പോള്‍ ഉദയമായ കീര്‍ത്തന തല്ലജങ്ങളില്‍ ശുഭാനന്ദ ഗുരുദേവന്റെ തത്ത്വസംഹിതകള്‍ അടങ്ങിയിട്ടുണ്ട്. അത് ഈ ആദര്‍ശത്തിന്റെ ഗാനവശമാണ്. ഇതു കൂടാതെ ധ്യാനമാര്‍ഗ്ഗവും ശുഭാനന്ദ ഗുരുദേവന്‍ ഉപദേശിക്കുന്നു.

മദ്യപാനം, വ്യഭിചാരം, പരദ്രോഹം, ഹിംസ, ശരീര പൂജയെന്ന വിഗ്രഹാരാധന ഇവയെ അദ്ദേഹം വിട്ടുവീഴ്ചയില്ലാതെ എതിര്‍ത്തു. ഈ പഞ്ചമഹാപാപങ്ങളില്‍ നിന്നൊഴിഞ്ഞ സത്തുക്കളുടെയും ഉത്തമന്മാരുടെയും സംഘടനയാണ് ആത്മബോ ധോദയസംഘം. ആത്മീയത്തില്‍ക്കൂടി സാമൂഹ്യവിപ്ലവത്തിന് തിരിയിട്ട സമൂഹ പരിഷ്‌കര്‍ത്താവു കൂടിയായിരുന്നു ശുഭാനന്ദ ഗുരുദേവന്‍. ആത്മബോധോദയ സംഘം സ്ഥാപിച്ച് നിലനിര്‍ത്തി ശിഷ്യ ന്മാരെ സമ്പാദിച്ചിട്ട് 1125 കര്‍ക്കടകം 13-ാം തീയതി ഭഗവാന്‍ സമാധിയായി. എല്ലാ അര്‍ത്ഥത്തിലും ഭഗവാനെന്ന പദത്തിന് ശുഭാനന്ദ ഗുരുദേവന്‍ അര്‍ഹനാണ്. “മാഹാത്മസ്യ സമഗ്രസ്യ……’’ എന്നാരംഭി ക്കുന്ന ശ്ലോകത്തിലെ ലക്ഷണങ്ങള്‍ ശുഭാനന്ദ ഗുരുദേവനില്‍ പരിപൂര്‍ണ്ണ മാകുന്നു.

ശുഭാനന്ദ ഗുരുദേവന്റെ 135-ാമത് തിരുവവതാര ദിനം ചെറുകോല്‍ പൂരമായി ഇന്ന് വിവിധ പരിപാടികളോടെ കൊണ്ടാടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

Kerala

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

Entertainment

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

Astrology

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.