വാഷിങ്ങ്ടണ്‍; ചെറു വിമാനം പറന്നുവന്ന് തീപിടിച്ച് നടുറോഡില്‍ തകര്‍ന്നു വീണു. പൈലറ്റും യാത്രക്കാരനും അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
ഒറ്റ എന്‍ജിനുള്ള പൈപ്പര്‍ പിഎ 32 വിമാനമാണ് മകില്‍റ്റോയ്‌ക്ക് സമീപം തീ പിടിച്ച് വീണത്. യന്ത്രത്തകരാര്‍ മൂലം താഴ്ന്നുവന്ന് വൈദ്യുത ലൈനില്‍ തട്ടി തീപിടിക്കുകയായിരുന്നു. വിമാനത്തിന്റെ ചിറക് കാറുകളില്‍ തട്ടുകയും ചെയ്തിരുന്നു.
തീഗോളമാണ് പറന്നുവന്ന് കാറില്‍ തട്ടിയത്. അതേസമയം നാശനഷ്ടങ്ങളെ, ആളപായമോ ഉണ്ടായിട്ടില്ലെന്ന് കാറുടമ അമാന്‍ഡ ഹെയ്‌സ് പറഞ്ഞു.
















