കോട്ടയം: വിഎസ്ഡിപി വൈകുണ്ഠസ്വാമി പ്രചാരണസഭ കോട്ടയം ജില്ലാ മഹിളാ സമ്മേളനം നടത്തി. ഐഎംഎ ഹാളില്‍ വിഎസ്ഡിപി സംസ്ഥാന പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ മഹിളാ പ്രസിഡന്റ് ലതാ ഷാജി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വാസന്തി വിജയകുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.മോഹനന്‍, എം.വിജയന്‍, ജില്ലാ പ്രസിഡന്റ് എരുമേലി രാജന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ടി.ചാള്‍സ്, വൈസ് പ്രസിഡന്റ് സി. പൊന്നയ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















