കണ്ണൂര്‍: കെ.എം.മാണിയുടെ അറിവോടെ അദ്ദേഹത്തിന്റെ മകന് ജോസ് കെ മാണി കാണിച്ച ചതിയാണ് കോട്ടയം കോട്ടയം ജില്ലാ പഞ്ചായത്തിലുണ്ടായതെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സന്. തെരഞ്ഞെടുപ്പിന്റെ തലേദിവസംവരെ യുഡിഎഫ് സ്ഥാനാര്‍ഥിക്കു വോട്ട് ചെയ്യുമെന്ന് ഉറപ്പ് നല്കിയവരാണ് കേരള കോണ്‍ഗ്രസ് (എം). അവര്‍ കാണിച്ചത് വിശ്വാസ വഞ്ചനയാണ്. കേരള കോണ്‍ഗ്രസിലെ അണികള്‍ പോലും ഈ ചതിയില്‍ അമര്ഷമുള്ളവരാണെന്ന് കണ്ണൂരില്‍ ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്യാനെത്തിയ എം എം ഹസന് പറഞ്ഞു.
കെ.എം.മാണിയെ പിന്തുണച്ചതു കൊണ്ട് കോണ്‍ഗ്രസിനും യുഡിഎഫിനും ഒരുപാടു വില കൊടുക്കേണ്ടി വന്നിട്ടുണ്ട്. കേരള കോണ്‍ഗ്രസ് സിപിഎം ബന്ധത്തിനു പിന്നിലെ യഥാര്‍ഥ കാരണത്തെക്കുറിച്ചു പിന്നീട് പറയാമെന്നും എം.എം.ഹസ്സന് വ്യക്തമാക്കി.
കെ.എം.മാണിയെ പിന്തുണച്ച സിപിഎം നിലപാടിനോട് സിപിഐയുടെ പ്രതികരണമറിയാന്‍ താല്പര്യമുണ്ട്. ഇടതുമുന്നണിയില്‍ ആട്ടും തുപ്പും ചവിട്ടും കൊണ്ട് കഴിയുന്ന സിപി ഐയെ പഴയ സഖ്യകക്ഷിയെന്ന നിലയ്ക്ക് സഹതാപത്തോടെയാണ് കോണ്‍ഗ്രസ് കാണുന്നത്. പന്ന്യനും കാനവും അവരുടെ ദേശീയ നേതാക്കള്‍ എന്ത് നിലപാടാണ് കോണ്‍ഗ്രസിനോടു സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് ഹസന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: