ന്യൂദല്‍ഹി: ആസ്‌ട്രേലിയന്‍ നഗരമായ സിഡ്‌നിയില്‍ ഇന്ത്യാക്കാരനും ഗര്‍ഭിണിയായ ഭാര്യക്കും നേരെ വംശീയാധിക്ഷേപം. ഒരു വാട്ടര്‍ തീം പാര്‍ക്കിലിരുന്ന സ്ത്രീയുടെ സമീപത്ത് ഇരുന്നോട്ടേയെന്ന് ചോദിച്ച ഉല്‍സവ് പട്ടേലിനും ഭാര്യക്കും നേരെ ആസ്‌ട്രേലിയന്‍ യുവതി അസഭ്യ വര്‍ഷം ചൊരിയുകയായിരുന്നു. ഇന്ത്യയേയും ഇന്ത്യാക്കാരെയും അസഭ്യം വിളിച്ച അവര്‍ നിങ്ങള്‍ അടുത്തിരിക്കേണ്ടെന്ന് പറയുകയും ചെയ്തു.
എന്തുകൊണ്ടെന്ന് പട്ടേല്‍ ചോദിച്ചപ്പോള്‍ നിങ്ങളെയെനിക്ക് ഇഷ്ടമല്ലെന്നായിരുന്നു അവരുടെ ഉത്തരം. ഇറങ്ങിപ്പോകൂയെന്ന് ആക്രോശിച്ച അവര്‍ അസഭ്യ വര്‍ഷം തുടര്‍ന്നു. പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ ഇതെന്റെ രാജ്യമാണെന്നായിരുന്നു മറുപടി. ന്യൂസൗത്ത് വെയില്‍സ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
















