പിലാത്തറ: മണിയറ എടക്കാട്ടപ്പന്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ നൂറ്റാണ്ടുകള്‍ക്ക് ശേഷം നടക്കുന്ന ദേവപ്രതിഷ്ഠാ ബ്രഹ്മകലശത്തിന്റെ ഭാഗമായുള്ള സാംസ്‌കാരികോത്സവം തുടങ്ങി. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സജീവ് മറോളി ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ വി.വനജാക്ഷി അധ്യക്ഷത വഹിച്ചു. വടക്കിനിയില്‍ സുകു ആചാരി, ശില്പി രത്‌നം പദ്മനാഭന്‍ മണിയാണി, കാരയില്‍ കോരന്‍ എന്നിവരെ ആദരിച്ചു.കെ.എം.ചന്തുക്കുട്ടി, കെ. നന്ദനന്‍, സി.ധനജ്ഞയന്‍, എം.പി.ജനാര്‍ദ്ദനന്‍, പി.കെ.പദ്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. കാങ്കോല്‍ അച്ചുതന്‍ നായരുടെ ആധ്യാത്മിക പ്രഭാഷണം നടന്നു.
സാംസ്‌കാരിക സദസ്സ് പയ്യന്നൂര്‍ നഗരസഭ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു. പി.വി.കരുണാകരന്‍ അധ്യക്ഷത വഹിച്ചു. ശാസത്രീയ നൃത്ത നിശ, വില്‍ക്കലാമേള എന്നിവയും നടന്നു.
വ്യാഴാഴ്ച രാവിലെ തന്ത്രി നെല്ലിയോട്ട് വിഷ്ണു നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ അനുജ്ഞാകലശപൂജ നടക്കും. 10.30ന് പ്രഭാഷണം, അന്നദാനം, മൂന്നു മണിക്ക് പേരൂല്‍ വരിക്കച്ചാല്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്ന് കലവറ നിറക്കല്‍ ഘോഷയാത്ര എന്നിവ നടക്കും. രാത്രി ഏഴിന് സാംസ്‌കാരിക സദസ്സ് സിനിമാ സംവിധായകന്‍ സജീവന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. 8.30 ന് മണിയറ സര്‍ഗ്ഗവേദിയും എടക്കാട്ടപ്പന്‍ യുവജനവേദിയും ചേര്‍ന്നൊരുക്കുന്ന കലാസന്ധ്യ എന്നിവയുണ്ടാകും.
















