ക്വാലാലംപൂര്‍: ഐഎസ് ഭീകരരെന്നു സംശയിക്കുന്ന ആറ് പേരെ മലേഷ്യന്‍ പോലീസ് അറസ്റ്റു ചെയ്തു. ഇവര്‍ക്ക് ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ളതായി അധികൃതര്‍ വ്യക്തമാക്കി.
നാല് പുരുഷന്‍മാരും രണ്ട് സ്ത്രീകളുമടങ്ങിയ സംഘത്തെയാണ് പോലീസ് പിടികൂടിയത് മലേഷ്യയിലെ വിവധ സംസ്ഥനങ്ങളില്‍ മാര്‍ച്ച് 24നും ഏപ്രില്‍ 25നും നടന്ന ആക്രമണങ്ങളുമായി ഇവര്‍ക്ക് ബന്ധമുള്ളതായി അധികൃതര്‍ അറിയിച്ചു.
















