ന്യൂയോര്‍ക്ക്: സൗന്ദര്യം വര്‍ധിപ്പിക്കാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നത് പതിവാണ്. ചലച്ചിത്ര താരങ്ങളും മോഡലുകളും ഈ രീതി സ്വീകരിക്കാറുണ്ട്. പ്ലാസ്റ്റിക് സര്‍ജറിയിലൂടെ രൂപമാറ്റം നടത്തിയതില്‍ പ്രശസ്തനാണ് വിഖ്യാത ഗായകന്‍ മൈക്കിള്‍ ജാക്‌സണ്‍.
എന്നാലിതാ ശസ്ത്രക്രിയയിലൂടെ സൗന്ദര്യം വര്‍ധിപ്പിച്ച് പ്രശസ്തയായ മോഡല്‍ ജീവിതത്തില്‍ നിന്നു തന്നെ വിടവാങ്ങിയിരിക്കുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളുടെ സൗന്ദര്യം പോരാ എന്നു തോന്നിയപ്പോഴൊക്കെ പ്ലാസ്റ്റിക് സര്‍ജറിക്കു വിധേയയായ ക്രിസ്റ്റിന മര്‍ട്ടെല്ലി എന്ന ഇരുപത്തിമൂന്നുകാരിയാണ് മരണത്തിനു കീഴടങ്ങിയത്.
പതിനേഴാമത്തെ വയസ് മുതല്‍ നൂറ് പ്ലാസ്റ്റിക് സര്‍ജറികള്‍ സ്വന്തം ശരീരത്തില്‍ നടത്തിയ ക്രിസ്റ്റിന നൂറ്റൊന്നാമത്തെ ശസ്ത്രക്രിയക്കിടെ ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് മരിക്കുകയായിരുന്നു.
നിതംബ സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനായിരുന്നു നൂറ്റൊന്നാമത്തെ പ്ലാസ്റ്റിക് സര്‍ജറി. സോഷ്യല്‍ മീഡിയയില്‍ എഴുപതിനായിരത്തോളം ആരാധകരുള്ള മോഡലായിരുന്നു ക്രിസ്റ്റിന.
സുഹൃത്തും മോഡലുമായ അമി ആന്‍ഡേഴ്‌സനാണ് ക്രിസ്റ്റിനയുടെ മരണം ലോകത്തെ അറിയിച്ചത്.
















