Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈശ്വരേച്ഛയും പ്രയത്‌നവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2017, 09:52 pm IST
inSamskriti

മക്കളേ, ‘കലിയുഗത്തില്‍ അധര്‍മ്മം വര്‍ദ്ധിക്കുമെന്നും ജനങ്ങളെല്ലാം കഷ്ടപ്പെടുമെന്നുമാണല്ലോ പുരാണങ്ങളില്‍ പറയുന്നത്. അധര്‍മ്മവും കഷ്ടപ്പാടുമെല്ലാം ഈശ്വരനിശ്ചയമാണെങ്കില്‍ അവയെ ഇല്ലാതാക്കാനുള്ള പ്രയത്‌നം വ്യര്‍ത്ഥമല്ലേ? അതുപോലെതന്നെ, ഓരോ വ്യക്തിയും അനുഭവിക്കുന്ന ദുഃഖങ്ങള്‍ അവരവരുടെ കര്‍മ്മഫലമാണെങ്കില്‍ നമ്മള്‍ അവരെ സഹായിക്കേണ്ട ആവശ്യമെന്ത്?’ എന്ന് ചിലര്‍ ചോദിക്കാറുണ്ട്.

ഓരോ കാലത്തിനും അതിന്റേതായ പ്രത്യേകതകളുണ്ടെന്നതു ശരിതന്നെ. എന്നാല്‍ അതുകൊണ്ട് നമ്മുടെ പ്രയത്‌നത്തിന്റെ പ്രസക്തി ഇല്ലാതാകുന്നില്ല. ഉദാഹരണത്തിന്, മഞ്ഞുകാലം വരുമ്പോള്‍ തണുപ്പു കൂടും. എന്നാല്‍ ഒരു കമ്പിളി പുതച്ചാല്‍ തണുപ്പില്‍ നിന്നു രക്ഷനേടാം. കുറച്ചു തീ കൂട്ടുകയാണെങ്കില്‍ ചുറ്റുമുള്ള കൂടുതല്‍ പേര്‍ക്ക് തണുപ്പില്‍ നിന്നു രക്ഷനേടാം. കൈ മുറിഞ്ഞാല്‍ നമ്മള്‍ ഓടിച്ചെന്ന് മരുന്നു വെയ്‌ക്കാറുണ്ടല്ലോ. പേപ്പട്ടി കടിച്ചാല്‍ മരുന്നു കുത്തിവെയ്‌ക്കുന്നതു വഴി മരണത്തില്‍ നിന്ന് രക്ഷപെടുന്നുമുണ്ട്. ഇങ്ങനെ ഏത് പ്രതികൂല സാഹചര്യവും പ്രയത്‌നം കൊണ്ട് വ്യത്യാസം വരുത്താമെന്നത് നമ്മുടെ അനുഭവമാണല്ലോ. അപ്പോള്‍ നമ്മുടെ പ്രയത്‌നത്തിന് തീര്‍ച്ചയായും പ്രസക്തിയുണ്ട്.

എല്ലാം ഈശ്വര നിശ്ചയമാണെങ്കില്‍ മനുഷ്യ പ്രയത്‌നത്തിനും അതിന്റേതായ ഫലമുണ്ട് എന്നതും ഈശ്വരന്‍ നിശ്ചയിച്ച നിയമമാണ്. ഈശ്വര നിശ്ചയം എന്താണെന്ന് പൂര്‍ണ്ണമായി നമുക്കറിയാത്ത സ്ഥിതിക്ക് ഓരോ സാഹചര്യത്തിനും അനുയോജ്യമായത് നമ്മള്‍ ചെയ്യുക തന്നെ വേണം.

നമ്മുടെ മുന്നില്‍വെച്ച് ഒരാള്‍ അപകടത്തില്‍പ്പെട്ടാല്‍ അയാളെ രക്ഷിക്കാന്‍ ശ്രമിക്കുക എന്നതാണ് നമ്മുടെ കര്‍ത്തവ്യം. അല്ലാതെ അയാളുടെ വിധിയാണ്, കര്‍മ്മഫലമാണ്, അയാളെ നമ്മള്‍ സഹായിക്കേണ്ട കാര്യമില്ല എന്നു ചിന്തിച്ചാല്‍ അത് നമ്മളിലെ നന്മയെ നാം സ്വയം നശിപ്പിക്കുന്നതിനു തുല്യമാണ്.

മാത്രമല്ല, മറ്റൊരവസരത്തില്‍ നമ്മളും അതേപോലൊരു സാഹചര്യത്തില്‍ പെടാമെന്ന് നമ്മള്‍ ചിന്തിക്കണം. അപ്പോള്‍ നമ്മള്‍ മറ്റുള്ളവരുടെ സഹായം ആശ്രയിക്കുമല്ലോ. ദുഃഖിക്കുന്നവരെ ആശ്വസിപ്പിക്കുന്നതും കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതും നമ്മുടെ ധര്‍മ്മമാണ്. അത്തരം സാഹചര്യങ്ങള്‍ ഈശ്വരന്‍ നമുക്ക് കനിഞ്ഞരുളിയ അവസരമായും അവരെ സഹായിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമായും കരുതി അന്യരെ സേവിക്കാന്‍ നമ്മള്‍ തയ്യാറാകണം. അപകടത്തില്‍പ്പെട്ടത് അയാളുടെ കര്‍മ്മഫലമാണെങ്കില്‍ അത്തരമൊരു സാഹചര്യത്തിന് നമ്മള്‍ ദൃക്‌സാക്ഷിയാകേണ്ടി വന്നതും അവരെ സഹായിക്കാന്‍ ബാദ്ധ്യസ്ഥനായതും നമ്മുടെ കര്‍മ്മഫലമാണെന്ന് ചിന്തിക്കണം.

ഈശ്വരനാണ് മനുഷ്യന്റെ എല്ലാ ദുരിതങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും കാരണമെന്നു ചിന്തിക്കുമ്പോള്‍ ഈശ്വരനോട് നമുക്കു വെറുപ്പും ദേഷ്യവും തോന്നും; നമ്മള്‍ അസ്വസ്ഥരും അശക്തരുമായിത്തീരും. അനീതിക്കും, അക്രമത്തിനും, കഷ്ടപ്പാടുകള്‍ക്കും ഈശ്വരനെ പഴി പറയുന്നതില്‍ അര്‍ത്ഥമില്ല. അതിനു പ്രതിവിധിയായി നമ്മെക്കൊണ്ട് പലതും ചെയ്യാന്‍ കഴിയുമല്ലോ. അത് ചെയ്യുകയാണ് വേണ്ടത്.

അമ്മ ഒരു കഥ ഓര്‍ക്കുന്നു. ബേക്കറിയില്‍ നിന്ന് ഒരു റൊട്ടി മോഷ്ടിച്ചതിന് ഒരാളെ പോലീസ് പിടികൂടി. അത് കേസായി, ജഡ്ജി അയാള്‍ക്ക് പതിനായിരം രൂപ ശിക്ഷ വിധിച്ചു. വിധികേട്ട് ആ പാവം പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു, ‘എന്റെ കൈയ്യില്‍ പതിനായിരം രൂപ പോയിട്ട് പത്തുരൂപയുണ്ടായിരുന്നെങ്കില്‍ ഇന്ന് എനിക്ക് ഈ ഗതി വരില്ലായിരുന്നു. എന്റെ കുഞ്ഞുങ്ങള്‍ വിശന്ന് കരയുന്നത് കണ്ട് സഹിക്കാനാകാതെയാണ് ഞാന്‍ റൊട്ടി മോഷ്ടിച്ചത്. ഞാന്‍ എങ്ങനെ ഇത്രയും രൂപ അടയ്‌ക്കും?’ ജഡ്ജി പറഞ്ഞു, ‘ഞാന്‍ വിധി പറഞ്ഞു കഴിഞ്ഞില്ല, നിങ്ങള്‍ കള്ളനാകാന്‍ കാരണം സമൂഹം കൂടിയാണ്.

അതില്‍ എന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് എന്റെ കയ്യില്‍നിന്ന് ഞാന്‍ ആയിരം രൂപ നിങ്ങള്‍ക്കു വേണ്ടി നിക്ഷേപിക്കുന്നു. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന വക്കീലന്മാരെല്ലാവരും അവരുടെ കയ്യില്‍ നിന്ന് കുറേശ്ശെ പണം ഇട്ടു. എല്ലാം കൂടി ഒരു ലക്ഷത്തിലധികം രൂപയായി. അതില്‍ പതിനായിരം രൂപ കോടതിയില്‍ പിഴ അടച്ചു. ബാക്കി പണം റൊട്ടി മോഷ്ടിച്ചയാള്‍ക്ക് കൊടുത്തിട്ട് ജഡ്ജി പറഞ്ഞു, ‘ഇത്രയും പണം കൊണ്ട് സ്വന്തമായി ചെറിയ ഒരു ബേക്കറി തുറക്കൂ. ശരിയ്‌ക്കു പ്രയത്‌നിച്ചാല്‍ ഇനി ജീവിതത്തിലൊരിക്കലും നിങ്ങള്‍ക്ക് മോഷ്ടിക്കേണ്ടി വരില്ല’.

അതുപോലെ നമ്മള്‍ ഓരോരുത്തരും വിചാരിച്ചാല്‍ നമുക്കു ചുറ്റുമുള്ള ഈ പട്ടിണിയും, ആത്മഹത്യയും ഇല്ലാതാക്കാന്‍ കഴിയും. അതുകൊണ്ട് ഈശ്വരനെയും മറ്റുള്ളവരെയും പഴി പറഞ്ഞിരിക്കാതെ, നമുക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നാണ് നമ്മള്‍ ചിന്തിക്കേണ്ടത്.

നമ്മളാരും ഒറ്റപ്പെട്ട ദ്വീപുകളല്ല; ഒരേ ശൃംഖലയിലെ കണ്ണികളാണ്. ശരിയായ പ്രയത്‌നം കൊണ്ട് നമ്മെയും മറ്റുള്ളവരെയും ഉദ്ധരിക്കാന്‍ നമുക്കു കഴിയും. അതിനാല്‍ നന്മയുടെയും കാരുണ്യത്തിന്റെയും മാര്‍ഗ്ഗമാണ് നമ്മളെപ്പോഴും സ്വീകരിക്കേണ്ടത്; സ്വാര്‍ത്ഥതയുടെയും അലസതയുടെയും മാര്‍ഗ്ഗമല്ല. ഇരുട്ടിനെ പഴി പറയുന്നതിനു പകരം ഒരു കൊച്ചു കൈത്തിരിയെങ്കിലും നമുക്കു കൊളുത്താന്‍ കഴിഞ്ഞാല്‍ കുറച്ചെങ്കിലും ഇരുട്ട് മാറിക്കിട്ടുമല്ലോ. ഇങ്ങനെ പ്രായോഗികമായി ചിന്തിച്ച് പ്രവര്‍ത്തിച്ചാല്‍ ഈ ഭുമിയെ തന്നെ സ്വര്‍ഗ്ഗമാക്കാന്‍ നമുക്കു കഴിയും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.