കടുത്തുരുത്തി: പ്രകൃതി ആരാധനയാണ് ഹിന്ദു മതത്തിന്റെ അടിത്തറയെന്നും ഇത് മനസ്സിലാക്കി്്്്് ക്ഷേത്രരാധനയിലൂടെ വിശ്വാസികള്്്് നഷ്ടപ്പെട്ട ആത്മാഭീമാനം വീണ്ടെടുക്കണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല ടീച്ചര്‍. കീഴൂര്‍ ഭഗവതി ക്ഷേത്രത്തിലെ ഹിന്ദുമഹാസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
കാവുകളും ക്ഷേത്രകുളങ്ങളും സംരക്ഷിക്കേണ്ടത്് ഒരോരുത്തരുടെയും കടമയാണ്. വികസനത്തിന് വേണ്ടി ആധുനിക മനുഷ്യന് കാവുകളും കുളങ്ങളും നശിപ്പിച്ചതോടെ പ്രകൃതിയുടെ വരദാനങ്ങളായ ജലവും വായു നമ്മുക്ക്്് അന്യമായയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് കെ.ജയരാജന് അദ്ധ്യക്ഷത വഹിച്ചു. മനയത്താറ്റുമന ചന്ദ്രശേഖരന് നമ്പൂതിരി സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്ഷേത്രവാദ്യ ആചാര്യന് തേര്‍വഴി രാമകുറുപ്പിനെയും സംസ്ഥാന സ്കൂള്‍ കലേത്സവത്തില്‍ നാഗസ്വരത്തില്‍ ഒന്നാം സ്ഥാനം നേടിയ വിഷ്ണു സുരേഷിനെയും ചടങ്ങില്‍ ആദരിച്ചു. ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ ഹരീന്ദ്രനാഥ്, കെ.ബി കണ്ണന്,പി.ആര് അഖില്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: