കോട്ടയം: ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോമിയോപത്സ് കേരള(ഐഎച്ച്‌കെ)യുടെ നേതൃത്വത്തില്‍ പുതിയ ഹോമിയോപ്പതി ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കാനുള്ള ബിഗിനേഴ്‌സ് ട്രെയിനിംഗ് പ്രോഗ്രാം കുറിച്ചി ആതുരാശ്രമം എന്‍എസ്എസ് ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജില്‍ നടത്തി.
ഐഎച്ച്‌കെ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. ടി.എന്‍. പരമേശ്വരക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.എ. ഷൈബുരാജ് ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് ഹോമിയോ മെഡിക്കല്‍ കോളേജ് ക്ലിനിക്കല്‍ സൂപ്രണ്ട് ഡോ. ബി. വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. ബിനോയ് എസ് വല്ലഭശേരി, ഡോ. എസ്.ജി. ബിജു എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. സര്‍വ്വീസില്‍നിന്നും വിരമിക്കുന്ന ഡോ. ബി. വേണുഗോപാലിനെ ചടങ്ങില്‍ ആദരിച്ചു.
















