ഇരിട്ടി: ക്ഷീരകര്‍ഷകര്‍ക്കുള്ള പുല്ലരിയല്‍ യന്ത്രത്തിന്റെ വിതരണ ഉദ്ഘാടനം ആറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വേലായുധന്‍ നിര്‍വഹിച്ചു. കേരള ലൈവ് സ്‌റ്റോക്ക് ഡവലപ്പ്‌മെന്റ് ബോര്‍ഡിന്റെ ധനസഹായത്തോടെയാണ് തെരഞ്ഞെടുക്കപെട്ട ക്ഷീരകര്‍ഷകര്‍ക്ക് പുല്ലരിയില്‍ യന്ത്രം നല്‍കിയത്. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ റഹിയാനത്ത് സുബി അധ്യക്ഷത വഹിച്ചു. ഡോ.പി.എന്‍. ഷിബു, ഡോ. ജൂസി, ജോഷിമാത്യു, കെ ദേവസ്യ, ഒറിന്‍ വര്‍ഗീസ്, സി. തോമസ്, എന്‍. എല്‍ദോ എന്നിവര്‍ പ്രസംഗിച്ചു.
















