കാലടി: സര്‍ക്കാര്‍ ആശുപത്രിയില്‍ 30 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച നൂതന ലബോറട്ടറി ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് നടക്കു മെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
നാലപ്പത്തഞ്ചോളം ലാബ് പരിശോധനകളില്‍ ചിലത് സൗജന്യമായും മറ്റുള്ളവ മറ്റ് ലാബുകളില്‍നിന്നും 75% വരെ കുറഞ്ഞ നിരക്കിലും ഇവിടെ ചെയ്യുവാന്‍ സാധിക്കും. 2000 വൃദ്ധജനങ്ങള്‍ക്ക് അങ്കമാലി നിയോജക മണ്ഡലത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ വഴി വിവിധ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ സൗജന്യമായി നല്‍കുന്നുണ്ട്.
അടുത്ത സാമ്പത്തിക വര്‍ഷം ബ്ലോക്കിന്റെയും എംപി, എംഎല്‍എ, മറ്റു സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍ എന്നിവരുടെ സഹകരണത്തോടെ ഒരു കോടി രൂപ മുടക്കി ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കും.
പത്രസമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യക്ഷേമകാര്യ സമിതി ചെയര്മാന് സിജു ഈരാളി, ബ്ലോക്ക് മെമ്പര്‍മാരായ ടി. പി. ജോര്‍ജ്ജ്, എ. എ. സന്തോഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: