ഇടുക്കി: കയ്യേറ്റം ഒഴിപ്പിക്കണമെന്ന് നിരന്തരം പ്രഖ്യാപനം നടത്തുന്ന സിപിഐയുടെ മന്ത്രി കൈകാര്യം ചെയ്യുന്ന റവന്യൂ വകുപ്പില്‍ കാര്യങ്ങള്‍ ദുരിതത്തില്‍ തന്നെ. സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ കയ്യേറ്റം ഒഴിപ്പിക്കലിന് ചെലവായ പണം പോലും ഇതുവരെ സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കാന്‍ റവന്യൂ വകുപ്പിന് കഴിഞ്ഞിട്ടില്ല.
ജീപ്പ് വാടക, ജെസിബി, ഡ്രില്ലര്‍, ആഹാരം ഉള്‍പ്പെടെ 27000 രൂപയാണ് ഒഴിപ്പിക്കലിന് ചെലവായത്. ഈ പണം റവന്യൂ ഉദ്യോഗസ്ഥര്‍ സ്വകാര്യ വ്യക്തികള്‍ക്ക് ഇതുവരെ നല്‍കിയിട്ടില്ല. ജില്ലാ ഭരണകൂടം ഇടപെട്ട് നടത്തിയ ഒഴിപ്പിക്കല്‍ നീക്കത്തോട് റവന്യൂ വകുപ്പിനുള്ള സമീപനം വ്യക്തമാക്കുന്നതാണ് ഈ കടം പറച്ചില്‍.
കയ്യേറിയിരിക്കുന്ന ഭൂമി വേലി കെട്ടി സംരക്ഷിക്കാനോ സര്‍ക്കാര്‍ ഭൂമിയെന്ന് രേഖപ്പെടുത്തിയ ബോര്‍ഡ് സ്ഥാപിക്കാനോ പോലും റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല. പിടിച്ചെടുത്ത വസ്തു റവന്യൂ വകുപ്പ് വേലികെട്ടി സംരക്ഷിക്കാന്‍ തയ്യാറാകാതിരിക്കുന്നതിനാലാണ് പാപ്പാത്തിച്ചോലയില്‍ ഇപ്പോഴും പോലീസിന് കാവല്‍ നില്‍ക്കേണ്ട സ്ഥിതിയുണ്ടായിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് യാത്ര ചെയ്യുന്നതിനുള്ള വാഹനത്തിന്റെ ഇന്ധനം നിറച്ചയിനത്തില്‍ നെടുങ്കണ്ടത്തെ സ്വകാര്യ പമ്പുകളിലും പണം നല്‍കാനുണ്ട്.
















