Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുറവിലങ്ങാട് മേഖലയില്‍ കുടിവെള്ളം കിട്ടാക്കനി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2017, 09:57 pm IST
inKottayam

കുറവിലങ്ങാട്: അധികൃതരുടെ അനാസ്ഥയും കലാവസ്ഥാ വ്യതിയാനവും ഒത്തുചേര്‍ന്നപ്പോള്‍ കുറവിലങ്ങാട് മേഖലയില്‍ കുടിവെള്ളം കിട്ടാക്കനിയാകുന്നു. വേനല്‍ ചൂട് രൂക്ഷമായതോടെ കുറവിലങ്ങാട് മേഖലയിലെ വിവിധ പഞ്ചായത്തുകളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. ഇടയ്‌ക്കുവരുന്ന ചാറ്റല്‍ മഴയും ജലസംഭരണികള്‍ വറ്റിവരണ്ടതും കുടിവെള്ളപദ്ധതികള്‍ യഥാസമയം പ്രവര്‍ത്തിക്കാത്തതും കുടിവെള്ളക്ഷാമം രൂക്ഷമാകാന്‍ കാരണമായി. അതോടൊപ്പം ഈമേഖലയില്‍ വന്‍തോതിലുള്ള വെള്ളമൂറ്റും നടത്തുന്നു. വെള്ളമൂറ്റ് മൂലം വിവിധ പ്രദേശങ്ങളിലെ കിണറുകള്‍ വറ്റിവരളാന്‍ കാരണമായി.

കുറവിലങ്ങാട് ഉഴവൂര്‍, കാണക്കാരി, മരങ്ങാട്ടുപള്ളി, വെളിയന്നൂര്‍ പഞ്ചായത്തുകളാണ് പ്രധാനമായും ജനങ്ങള്‍ കുടിവെള്ളത്തിന് ബുദ്ധിമുട്ടനുഭവിക്കുന്നത്. കാണക്കാരി പഞ്ചായത്തില്‍ ജലവിതരണം ആരംഭിച്ചുവെങ്കിലും ഇത് കൃത്യമായി നടക്കുന്നില്ലെന്ന പരാതി ശക്തമാണ്.

വെമ്പള്ളിയിലും കടപ്പൂരും പ്രവര്‍ത്തിക്കുന്ന ജലമൂറ്റ് കേന്ദ്രങ്ങള്‍ക്കെതിരെ നാട്ടുകാരുടെ പ്രതിക്ഷേധം ശക്തമാണ്. കഴിഞ്ഞദിവസം കടപ്പൂര്‍ ഭാഗത്തെ ജലമൂറ്റ് കേന്ദ്രം സ്ത്രീകളുടെ നേതൃത്വത്തില്‍ ഉപരോധിച്ചിരുന്നു. ഈ മേഖലകളില്‍ കുടിവെള്ള മാഫിയയുടെ പ്രവര്‍ത്തനം ശക്തമാണ്. പഞ്ചായത്തിലെ മാവോല ഭാഗത്തെ കുടിവെള്ള പദ്ധതി അട്ടിമറിക്കപ്പെട്ടട്ട് ഏതാനം മാസങ്ങളായി. ടാങ്കില്‍ നിന്നും ജലവിതരണത്തിനായി സ്ഥാപിച്ച പൈപ്പുകള്‍ക്ക് ഗുണനിലവാരം ഇല്ലാത്തതും മോട്ടര്‍വാഹനത്തിലെ ക്രമക്കേടും പദ്ധതി അട്ടിമറിക്കുവാന്‍ കാരണമായി.

രണ്ടുമാസം മുന്‍പ് വെമ്പള്ളിയില്‍ എംവിഐപി കനാല്‍ പൊട്ടിയതോടെ കാണക്കാരി വെമ്പള്ളി കൂടല്ലൂര്‍ മേഖലയില്‍ ജലക്ഷാമം രൂക്ഷമാകാന്‍ കാരണമായി. കനാലില്‍ നിന്നുള്ള ജലമൊഴുക്ക് നിലച്ചതാണ് ഇതിന് കാരണം. നാളിതുവരെയായിട്ടും കനാല്‍ നവീകരിച്ച് കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണുവാന്‍ അധികൃതര്‍ക്ക് കഴിഞ്ഞട്ടില്ല. പഞ്ചായത്തിലെ വാറ്റുപുര, വട്ടുകുളം, ചാത്തമല, അമ്പാറമാക്കേല്‍, വിളങ്ങാട്കുന്ന്, കളത്തൂര്‍ ആശുപത്രിപ്പടി, മന്നത്താനി തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതലായും ജലക്ഷാമം അനുഭവപ്പെടുന്നത്. കനാലിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി ജലവിതരണം ആരംഭിച്ചാല്‍ ഈ മേഖലയിലെ ജലക്ഷാമത്തിന് ഒരു പരിധിവരെ കുടിവെള്ളക്ഷാമം പരിഹരിക്കപ്പെടും.

കുറവിലങ്ങാട് പഞ്ചായത്തില്‍ 18 ചെറുകിട പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ നിന്നും 3000ത്തിലധികം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭിച്ചിരുന്നു. എന്നാല്‍ നിലവില്‍ 18 പദ്ധതികളിലും വെള്ളം കുറവാണ്. ഇതില്‍ പകുതിയിലധികം പദ്ധതികളും പ്രവര്‍ത്തിക്കുന്നത് കുറവിലങ്ങാട് വലിയതോടിനെ ആശ്രയിച്ചാണ്. എന്നാല്‍ വര്‍ദ്ധിച്ചുവരുന്ന മണ്ണെടുപ്പും തോട് സംരക്ഷണത്തിലെ അപാകതയും തോട്ടിലെ നീരുറവക്കുറവും മൂലം ജലശ്രോതസ്സുകള്‍ വറ്റിയനിലയിലാണ്.

കുറവിലങ്ങാട് ടൗണിലെ ചില വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും മാര്‍ക്കറ്റില്‍ നിന്നും തോട്ടിലേക്ക് മാലിന്യനിക്ഷേപം പതിവാണ്. തോട് നവീകരണത്തിന് പഞ്ചായത്ത് പദ്ധതിയില്‍ പെടുത്തി തുക വകയിരുത്തിയെങ്കിലും ഒന്നും നടപ്പായില്ല. എല്ലാം വെള്ളത്തില്‍ വരച്ച വരപോലെയായി. സ്വകാര്യവ്യക്തിയുടെ വ്യാപാരസ്ഥാപനത്തെ സഹായിക്കുന്നതിനായി ബൈപാസ് റോഡില്‍ തോടിന്റെ പകുതിയോളം വീതി കവര്‍ന്നെടുത്ത്, കരിങ്കല്ലുകൊണ്ട് കെട്ടിയടക്കാന്‍ ശ്രമിച്ചതാണ് ഇവിടുത്തെ നീരൊഴുക്ക് നില്‍ക്കുവാന്‍ പ്രധാന കാരണം.

ഉഴവൂര്‍ പഞ്ചായത്തില്‍ ജലവിതരണത്തിന് അപേക്ഷകള്‍ നല്‍കിയെങ്കിലും ഇതുവരെ പദ്ധതി ആരംഭിക്കുവാന്‍ കഴിഞ്ഞില്ല. വെള്ളൂര്‍ വെളിയന്നൂര്‍ പദ്ധതിയുടെ പമ്പിംഗ് യഥാസമയം നടക്കാത്തതും പലകുടിവെള്ളപദ്ധതികളും പ്രവര്‍ത്തിക്കാത്തതും പ്രദേശത്തെ പുല്‍പ്പാറ, കലാമുകളം, നെടുമ്പാറ, പയസ്മൗണ്ട്, ഉഴവൂര്‍ ടൗണ്‍ തുടങ്ങിയ മേഖലകളില്‍ കുടിവെള്ള ദൗര്‍ലഭ്യത്തിന് കാരണമായി.

വെളിയന്നൂര്‍ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍പെട്ട പ്രദേശത്ത് പട്ടികജാതിക്കാര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്ത് കുടിവെള്ളത്തിനായി കിലോമീറ്ററോളം സഞ്ചരിക്കേണ്ട അവസ്ഥയാണ്. പഞ്ചായത്തില്‍ ജലവിതരണം നടക്കുന്നു എങ്കിലും പകുതിയിലധികം പ്രദേശങ്ങളിലും എത്തുന്നില്ല എന്നതാണ് സത്യം.

മരങ്ങാട്ടുപള്ളി, കടപ്ലാമറ്റം പഞ്ചായത്തുകളില്‍ ജലനിധി പദ്ധതിപ്രകാരം കുടിവെള്ളവിതരണം നടക്കുന്നുണ്ട്. എന്നിരുന്നാലും പഞ്ചായത്തിന്റെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഈ പദ്ധതിയില്‍ നിന്നും ചില ദിവസങ്ങളില്‍ ജലം എത്തുന്നില്ല എന്ന് പരാതിയുണ്ട്. കടപ്ലാമറ്റത്ത് 39 ജലവിതരണ സമിതികളാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ഭരണകാലത്ത് ജലവിഭവ വകുപ്പ് കുറവിലങ്ങാട് പ്രദേശത്ത് നടപ്പിലാക്കാന്‍ ലക്ഷ്യമിട്ട സമഗ്ര കുടിവെള്ളപദ്ധതി ഇന്നും ഓര്‍മ്മയില്‍ മാത്രമാണ്. പദ്ധതിക്ക് ഏഴുകോടി രൂപ അനുവദിച്ചുവെങ്കിലും തുടര്‍ പ്രവര്‍ത്തനങ്ങള്‍ നാളിതുവരെ ഒന്നും നടന്നട്ടില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷാര്‍ജയില്‍ മലയാളിയായ ഏഴ് വയസുകാരി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

Entertainment

എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! വിവാഹമോചനം സ്ഥിരീകരിച്ച് അപര്‍ണ്ണ തോമസ് 

Kerala

ലഹരിക്കച്ചവടം വഴി ബോസ് സമ്പാദിച്ചത് ലക്ഷങ്ങൾ : വണ്ടിക്കച്ചവടം മറയാക്കി സിനിമാ മേഖലയിലും വിൽപന ; പണം കൈകാര്യം ചെയ്യാൻ കോട്ടയത്തെ യുവരാഷ്‌ട്രീയ നേതാവ്

India

കോണ്‍ഗ്രസ് സൃഷ്ചിച്ച തൊഴിലില്ലായ്‌മ നിരക്കിന്റെ പാപഭാരം മോദി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെയ്‌ക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ ശ്രമം

Kerala

രൂപക്കൂട് തകർത്ത മുഹമ്മദ് സാദിഖിനെ അറസ്റ്റ് ചെയ്യാമെന്ന് പോലീസ് ; വിഷപ്പാമ്പുകൾ തലപൊക്കിയത് യുഡിഎഫ് വന്നതോടെയെന്ന് കാസ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോതമംഗലം എസ്‌എച്ച്‌ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുൻ ആയങ്കിക്ക് ജാമ്യം

2026ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി മലയാളി പെൺകൊടി കെസിയ ലിസ് മെജോ

സിജെപി നേതാവ് അശുതോഷ് രങ്ക (ഇടത്ത്) എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ (വലത്ത്)

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ മാത്രം സിജെപി ലക്ഷ്യമിടുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് അശുതോഷ് റാങ്കയുടെ മറുപടിയില്‍ സത്യസന്ധതയില്ല

എന്ത് കരച്ചിലായിരുന്നു ആ പാവം , ജെയ്ഷ് മുഹമ്മദ് ആസ്ഥാനത്തിന്റെ പാല് കാച്ചിന് രാഹുലിനെ കൂടി വിളിക്കാൻ പറ്റുമോയെന്ന് യുവരാജ്

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

തെരുവ് നായ്‌ക്കളുടെ ദയാവധം: മാര്‍ഗനിര്‍ദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

ദല്‍ഹി കനത്ത മഴ: 26 സർവീസുകൾ റദ്ദാക്കി, 15 എണ്ണം വഴിതിരിച്ചുവിട്ടു; യാത്രക്കാർക്ക് മുന്നറിയിപ്പ്

ടിക്കറ്റ് കിട്ടിയില്ലേ… നാളെ രാവിലെ 8 മണിക്ക് മംഗ്ലൂരു – കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍

സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

മൂന്ന് വ്യത്യസ്ത കഥകളിലൂടെ മുന്നോട്ടു സഞ്ചരിക്കുന്ന ചിത്രം “ഡെസ്‌റ്റിനി” പ്രദർശനത്തിനൊരുങ്ങുന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.