Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

യജ്ഞവേദി സാക്ഷി; പുണ്യമായി മാംഗല്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2017, 12:52 am IST
inErnakulam

കൊച്ചി: എറണാകുളത്ത് നടക്കുന്ന സുകൃതം ഭാഗവതയജ്ഞവേദിയില്‍ നിര്‍ദ്ധനരായ 10 വനവാസി യുവതികളുടെ വിവാഹം നടന്നു. ഈ മാസം 15ന് എറണാകുളത്തപ്പന്‍ മൈതാനത്ത് ആരംഭിച്ച സുകൃതം ഭാഗവത യജ്ഞത്തിന്റെ ആറാം ദിവസമായിരുന്നു ഇന്നലെ. രാവിലെ 10.30ന് എറണാകുളത്തപ്പന്റെ തിരുസന്നിധിയില്‍ താലിക്കെട്ട് നടത്തി.

വിവാഹിതരായവര്‍ ഇരുളന്‍, മുഡുഗര്‍ വിഭാഗത്തില്‍പ്പെട്ടവരാണ്. അട്ടപ്പാടി മേഖലയിലെ ഊരുകളില്‍ നിന്നാണ് യുവതി, യുവാക്കളെ തിരഞ്ഞെടുത്തത്. ഇവരെ കണ്ടെത്തിനായി നാല് മാസം മുമ്പ് സുകൃതം സംഘം അട്ടപ്പാടിയിലെ 33 ഓളം ഊരുകള്‍ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് 40 ഓളം കുടുംബങ്ങളില്‍ നിന്നാണ് 10 വധൂവരന്മാരെ തിരഞ്ഞെടുത്തത്. കല്യാണം നടത്തി യതിന് പുറമേ വിവാഹ വസ്ത്രവും, നാല് പവന്‍ വീതം സ്വര്‍ണ്ണവും സുകൃതം സമിതി നല്‍കി.

സുകൃതം ഭാഗവത യജ്ഞസമിതി അംഗങ്ങളുടെ സഹകരണത്തിലാണ് ഇതിനുള്ള സമാഹരണം നടത്തിയത്. തുടര്‍ച്ചയായി ആറാം വര്‍ഷമാണ് യജ്ഞവേദിയില്‍ സമൂഹ വിവാഹം നടത്തുന്നത്. എന്നാല്‍ വനവാസി കുട്ടികള്‍ക്ക് മാത്രമായി ചടങ്ങ് നടത്തുന്നത് ഇതാദ്യമാണ്. 42 പെണ്‍കുട്ടികളുടെ വിവാഹം നടത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് ശേഷം വധൂവരന്മാരെ യജ്ഞവേദിയിലേക്ക് ആനയിച്ചു. തുടര്‍ന്ന് വനവാസി സംഘത്തിന്റെ നേതൃത്വത്തില്‍ പരമ്പരാഗത നൃത്തം അവതരിപ്പിച്ചു. ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ വധൂവരന്മാരുടെ ഊരുകളില്‍ നിന്ന് മാതാപിതാക്കളും, മറ്റ് ബന്ധുകളുമുള്‍പ്പടെ 200 ഓളം ആളുകളും യജ്ഞവേദിയിലെത്തിയിരുന്നു.

മുന്‍ വര്‍ഷം വിവാഹിതയായ ബീന കൈക്കുഞ്ഞുമായി ഇത്തവണത്തെ സമൂഹ വിവാഹം കാണാനെത്തിയിരുന്നു. ചടങ്ങുകള്‍ക്ക് യജ്ഞാചാര്യന്‍ സ്വാമി ഉദിത് ചൈതന്യ മുഖ്യകാര്‍മികത്വം വഹിച്ചു. ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മി, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ. പി. ശശികല, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ. എന്‍. രാധാകൃഷ്ണന്‍ തുടങ്ങി നിരവധി രാഷ്‌ട്രീയ, സാമൂഹിക മേഖലയിലെ പ്രഗത്ഭരും ചടങ്ങിന് സാക്ഷ്യം വഹിച്ചു. അടുത്ത വര്‍ഷം 101 നിര്‍ദ്ധനരായ കുട്ടികളുടെ വിവാഹം നടത്താനാണ് സമിതി ലക്ഷ്യമിടുന്നത്. വിവാഹ ശേഷവും ദമ്പതികളുടെ ക്ഷേമങ്ങള്‍ സമിതി കൃത്യമായി അന്വേഷിക്കാറുണ്ടെന്ന് ചീഫ് കോര്‍ഡിനേറ്റര്‍ പി. വി. അതികായന്‍ പറഞ്ഞു. ചടങ്ങുകള്‍ക്ക് സുകൃതം സംഘാടക സമിതി ചെയര്‍മാന്‍ ടി. കെ. എ. നായര്‍, പ്രസിഡന്റ് സരള വിജയന്‍, സെക്രട്ടറി ഡോ. സി. പി. താര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.