കോട്ടയം: ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന സര്‍ഗ്ഗവസന്തം കഥാക്യാമ്പിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11 മണിക്ക് കോട്ടയം സോഫിയ സെന്ററില്‍ നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണന്‍ നിര്‍വഹിക്കും. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ അധ്യക്ഷത വഹിക്കും. ജി. ആര്‍. ഇന്ദുഗോപന്‍ നേതൃത്വം നല്‍കുന്ന ക്യാമ്പ് 23നു സമാപിക്കും.കഥ, കവിത, മാധ്യമം, ചിത്രരചന, പരിസ്ഥിതി, നാടകം, ശാസ്ത്രം എന്നീ വിഷയങ്ങളാണ് ക്യാമ്പില്‍ എടുക്കുന്നത്.
















