ഒളശ്ശ: പൂവന്‍കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സം 22, 23 തീയതികളില്‍ നടക്കും.
22ന്് രാവിലെ പത്തിന് പ്രൊഫ. ഗീതാകുമാരിയുടെ മതപ്രഭാഷണം. 11.30ന് പൂവന്‍കുളങ്ങര പുരസ്‌കാര ദാന സമ്മേളനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന്് മഹാപ്രസാദമൂട്ട്. രാത്രി ഏഴിന് തിരുവാതിര, എട്ടിന് പുല്ലരിക്കുന്ന് കുഞ്ഞുമോന്റെ പുല്ലാകുഴല്‍ കച്ചേരി.
23ന് ഉച്ചയ്‌ക്ക് രാവിലെ എട്ടുമുതല്‍ പാല്‍ക്കുടം അഭിഷേകം. ഉച്ചയ്‌ക്ക് 2.30ന് കുംഭകുട ഘോഷയാത്ര, ഒളശ വേട്ടയ്‌ക്കൊരുമകന്‍കാവ് ക്ഷേത്രത്തിന് സമീപം പാട്ടമ്പലത്തില്‍ നിന്നും പുറപ്പെടുന്നു. ആറിന് കുംഭകുടാഭിഷേകം വൈകുന്നേരം ആറരയ്‌ക്ക്് താലപ്പൊലിഘോഷയാത്ര.
ഏഴിന് രമാ.എസ്.കുമാറിന്റെ കഥാപ്രസംഗം. രാത്രി 9ന്് ഭരത് കമ്യൂണിക്കേഷന്‍സ്് ആലപ്പുഴയുടെ നാടകം.രാത്രി 12.30ന് ഇരട്ട ഗരുഡന്‍ വഴിപാട്്.
















