Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

തിരുവല്ല നഗരം ഗതാഗതകുരുക്കില്‍: നിയന്ത്രിക്കാന്‍ ട്രാഫിക്ക് പോലീസില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2017, 08:17 pm IST
in Pathanamthitta

തിരുവല്ല: എം.സി. റോഡു വികസനവുമായി ബന്ധപ്പെട്ട് തിരുവല്ല പട്ടണത്തിലേക്ക് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നീങ്ങൂമ്പോള്‍ വാഹനങ്ങളെ നിയന്ത്രിക്കാന്‍ വേണ്ടത്ര ട്രാഫിക് പോലീസ്് ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ ഗതാഗതകുരുക്ക് രൂക്ഷമാകുന്നു.കഴിഞ്ഞ ദിവസങ്ങളില്‍ രൂക്ഷമായ ഗതാഗത സ്തഭംനമാണ് മുത്തൂര്‍-കുറ്റുര്‍ റോഡില്‍ രൂപപ്പെട്ടത്.

നഗരത്തിലെ ഗതാഗത കുരുക്ക് ഇല്ലാതാക്കാന്‍ വേണ്ടിയുള്ള സമാന്തര റോഡുകളും ഉപയോഗശൂന്യമാണ്. കാലാ കാലങ്ങളില്‍ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും അധികാരത്തില്‍ വന്നവര്‍ക്ക് ദീര്‍ഘ വീക്ഷണത്തോടെ ഇട റോഡുകള്‍ വീതി കൂട്ടി വികസിപ്പിക്കാനയിരുന്നെങ്കില്‍ എം.സി. റോഡിന് ബദലായി മറ്റു സമീപ റോഡുകള്‍ താത്ക്കാലികമായി ഉപയോഗിക്കാനാവുമായിരുന്നു.

ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും വരുന്ന വലുതും ചെറുതുമായ മുഴുവന്‍ വാഹനങ്ങളും മൂത്തൂറ്റ് ജംഗഷനില്‍ നിന്നും കിഴക്കോട്ട് തിരിച്ചു വിട്ട് കുറ്റുര്‍ -മല്ലപ്പളളി റോഡിലൂടെയാണ് തിരുവല്ല പട്ടണത്തിലേക്ക് ഇപ്പോള്‍ പ്രവേശിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന ട്രാഫിക് ക്രമീകരണം മൂലം ഈ റോഡില്‍ മണിക്കൂറുകള്‍ നീളുന്ന ഗതാഗത കുരുക്കാണ്. മുത്തൂറും, കൂറ്റുര്‍ മേല്‍ പാലത്തിനു സമീപവും രണ്ടു ട്രാഫീക് പോലീസ് ഉദ്യോഗസ്ഥരെ ചിലപ്പോള്‍ ഡ്യൂട്ടിയില്‍ കാണാറുണ്ടങ്കിലും ഇതിനിടെയില്‍ വിവിധ പോക്കറ്റ് റോഡുകളില്‍ നിന്നും കയറിവരുന്ന വാഹനങ്ങളെ നിയന്ത്രിക്കാന്‍ സംവിധാനമില്ല. ഇത് കൂടുതല്‍ കുരുക്കായി മാറുകയാണ് .കഷ്ടിച്ച് കാറുകള്‍ക്ക് മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന റോഡില്‍ വലിയ ഭാര വാഹനങ്ങളും ,കെ.എസ്.ആര്‍.ടി.സി.വോള്‍വോ ബസുകളും കയറുന്നതോടെ ഗതാഗതം കുരുങ്ങ്ി വാഹനങ്ങള്‍ ചലിപ്പിക്കാനാവാതെ മണിക്കുറുകള്‍ സതംഭിക്കുന്ന അവസ്ഥയാണ് നിരന്തരം കാണപ്പെടുന്നത്.കഴിഞ്ഞ ദിവസം ഈ തിരക്കിനിടെ കെ.എസ്.ആര്‍്ടി.സി. ജന്റം ബസ് ബ്രേക്ക് ഡൗണായി .

ആശുപത്രികളില്‍ പോകേണ്ട രോഗികളും ആംമ്പുലന്‍സും റോഡില്‍ കുടുങ്ങിയത് മണിക്കുറുകളാണ്. ഈ വിധം ജനങ്ങളും യാത്രക്കാരും പൊറുതി മുട്ടുമ്പോള്‍ ബന്ധപ്പെട്ട അധികാരികളൂം ജനപ്രതിനിധികളും നിസ്സംഗത പുലര്‍ത്തുകയാണ്. ബൈപാസിനെയോ, എം.സി.റോഡിനെയോ ആശ്രയിക്കാതെ നഗരത്തിലെ പാരലല്‍ ലോക്കല്‍ ബൈറോഡുകള്‍ പുനര്‍ വികസിപ്പിക്കാന്‍ പ്രത്യേക പദ്ധതി കൊണ്ടുവരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നഗര തിരക്കില്‍ പെടാതെ മറ്റു പ്രദേശങ്ങളിലേക്ക് കടക്കാന്‍ കഴിയുന്ന നിരവധി പ്രധാന പാതകള്‍ തിരുവല്ലയില്‍ ഉണ്ട് എന്നാല്‍ ഇവ വികസിപ്പിച്ചു പുനര്‍നിര്‍മ്മിക്കാനോ ഈ റോഡുകളെ സൂചിപ്പിക്കുന്ന ദിശാബോര്‍ഡുകള്‍ വേണ്ടയിടങ്ങളില്‍ സ്ഥാപിക്കാനോ നാളിതു വരേയൂം യാതൊരു നടപടികളും ബന്ധപ്പെട്ടവര്‍ സ്വീകരിച്ചിട്ടില്ലന്നാണ് ജനങ്ങളുടെ പരാതി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)
India

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

Kerala

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.