Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

രാമക്ഷേത്ര നിര്‍മാണവും വിചാരണയും ഒരേസമയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2017, 10:41 am IST
in Vicharam

ശ്രീരാമജന്മസ്ഥാനത്ത് വിദേശ അക്രമി ബാബര്‍ കെട്ടിപ്പൊക്കിയ തര്‍ക്കമന്ദിരം നിലംപരിശായിട്ട് കാല്‍നൂറ്റാണ്ടായി. 1992 ഡിസംബര്‍ 6 ന് ലക്ഷക്കണക്കിന് ശ്രീരാമഭക്തരുടെ കര്‍സേവയ്‌ക്കിടെയാണ് ഏതാണ്ട് 500 വര്‍ഷം പഴക്കമുള്ള ജീര്‍ണിച്ച മന്ദിരം തകര്‍ന്നത്. ഇതിനുപിന്നില്‍ ഗുഢാലോചനയുണ്ടെന്നാരോപിച്ച് അന്ന് പ്രധാനമന്ത്രിയായിരുന്ന പി.വി. നരസിംഹറാവുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഗുഢാലോചനക്കേസ് ഉദ്ഭവിച്ചത്. മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ. അദ്വാനി, മുരളീമനോഹര്‍ ജോഷി, കല്യാണ്‍സിംഗ്, ഉമാഭാരതി തുടങ്ങി 13 പേര്‍ക്കെതിരെ സിബിഐ കുറ്റപത്രവും സമര്‍പ്പിച്ചു. ഇത് വിചാരണ ചെയ്യാന്‍തക്ക ഗൗരവമില്ലാത്ത കേസ്സെന്നു 2010 ല്‍ അലഹബാദ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. അതിനെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീംകോടതി വിചാരണ തുടരണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

സുപ്രീംകോടതി വിധി വന്നപാടെ ആദ്വാനിയുടെ രാഷ്‌ട്രപതിമോഹം പൊലിഞ്ഞുവെന്നും ഇന്നത്തെ കേന്ദ്രസര്‍ക്കാരിന്റെ ഇച്ഛാനുസരണമാണ് പരമോന്നത കോടതി വിധിയെന്നും ചിലര്‍ നിരീക്ഷിച്ചിരിക്കുകയാണ്. പലരും ധരിച്ചുവച്ചിട്ടുള്ളതുപോലെ മന്ത്രിയും പ്രധാനമന്ത്രിയും രാഷ്‌ട്രപതിയുമൊക്കെ ആകണമെന്ന് ആഗ്രഹിച്ച് പൊതുരംഗത്തിറങ്ങിയ വ്യക്തിത്വങ്ങളല്ല ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. വിഭജനകാലത്ത് കറാച്ചിയില്‍ ഉയര്‍ത്തിപ്പിടിച്ച വാളുമായി പിന്നാലെ ഓടിവന്ന നരാധമന്മാരുടെ കണ്ണുവെട്ടിച്ച് ഭാരതത്തിലെത്തിയ യുവാവാണ് അദ്വാനി. പിന്നീട് ആര്‍എസ്എസിലും ജനസംഘത്തിലുമെത്തിയ അദ്വാനിയെത്തേടി പദവികളെത്തുകയായിരുന്നു.

സത്യസന്ധതയും ധാര്‍മികതയും രാഷ്‌ട്രീയത്തില്‍ അനിവാര്യമാണെന്ന് ഉറച്ചുവിശ്വസിച്ച് അതനുസരിച്ച് ജീവിക്കുന്ന വ്യക്തിത്വമാണ് അദ്വാനി.

പ്രതിപക്ഷനേതാവായിരിക്കെ കോണ്‍ഗ്രസ് ഉണ്ടാക്കിയ ഹവാലകേസില്‍ തന്റെ പേരുണ്ടെന്ന ആക്ഷേപം വന്നപ്പോള്‍ പ്രതിപക്ഷനേതൃസ്ഥാനം അദ്വാനി രാജിവച്ചു. മാത്രമല്ല, നിരപരാധിയാണെന്ന് തെളിയിച്ച ശേഷമേ രാഷ്‌ട്രീയത്തിലുള്ളൂ എന്നും പ്രഖ്യാപിച്ച അദ്ദേഹം വാക്കുപാലിച്ചു. തുടര്‍ന്നാണ് കേന്ദ്ര അഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയുമൊക്കെയായത്. ഇന്ന് ബിജെപിയുടെ പരമോന്നത സ്ഥാനമാണ് അദ്വാനിക്ക്. ആരോപണം നിലനിര്‍ത്തി ഒരുസ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ടാലും അത് കണ്ണുമടച്ച് സ്വീകരിക്കുന്ന പ്രകൃതക്കാരനല്ല അദ്വാനി. ജീവിതംതന്നെ രാഷ്‌ട്രത്തിന് സമര്‍പ്പിച്ച വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. ഏത് വിചാരണയേയും തന്റേടത്തോടെ നേരിടാനുള്ള ചങ്കൂറ്റം അദ്വാനിക്കും മറ്റ് നേതാക്കള്‍ക്കുമുണ്ട്.

ഈ കേസില്‍ സിബിഐ അപ്പീല്‍ പോകുകയും സുപ്രീംകോടതി വിധിവരുകയും ചെയ്തത് എന്‍ഡിഎ സര്‍ക്കാരിന്റെ തൊപ്പിയിലെ തൂവലാണ്. കാരണം കഴിഞ്ഞ ഭരണകാലങ്ങളില്‍ സിബിഐയെ രാഷ്‌ട്രീയ പ്രതിയോഗികളെ വരുതിയില്‍ നിര്‍ത്താനും ഭീഷണിപ്പെടുത്താനും ഉപയോഗപ്പെടുത്തി. അതുകൊണ്ടുതന്നെ സുപ്രീംകോടതിക്ക് പരിഹസിക്കേണ്ടിവന്നു; ‘കൂട്ടിലിട്ട’ തത്തയെന്ന്. എന്നാല്‍ ഇന്ന് രാഷ്‌ട്രീയ ആവശ്യത്തിനായി സിബിഐയെ ഉപയോഗപ്പെടുത്തുന്നില്ല എന്നതിന്റെ ഒന്നാന്തരം തെളിവാണ് സിബിഐയുടെ അപ്പീലും സുപ്രീംകോടതിവിധിയും.

ഇനി അയോധ്യയിലെ കാര്യം നോക്കാം.

അയോധ്യയില്‍ ഇപ്പോള്‍ ശ്രീരാമക്ഷേത്രമുണ്ട്. അവിടെ ക്ഷേത്രമല്ലാതെ മറ്റൊന്നും ഉയരാന്‍ പോകുന്നില്ല. അതുകൊണ്ടാണല്ലോ സുപ്രീംകോടതിക്കുപോലും രാമക്ഷേത്ര നിര്‍മാണത്തിന് സമവായം ആയിക്കൂടേ എന്ന് ചോദിക്കേണ്ടിവന്നത്. വിക്രമാദിത്യന്റെ കാലത്താണ് അയോധ്യയില്‍ ശ്രീരാമജന്മസ്ഥാനത്ത് ക്ഷേത്രമുയര്‍ന്നത്. മുഗള്‍ചക്രവര്‍ത്തിമാര്‍ അത് നിരന്തരം തകര്‍ക്കാന്‍ ശ്രമിച്ചു. ഒടുവില്‍ ബാബറാണ് ആ കൃത്യം നിര്‍വഹിച്ചത്. നമ്മുടെ രാജ്യത്തിന് തീരാക്കളങ്കമായ അത് മാറ്റിയെടുക്കാന്‍ നിരന്തരസമരം നടന്നു. ലക്ഷക്കണക്കിനാളുകള്‍ മരണപ്പെട്ടു. അവസാനത്തേതാണ് കാല്‍നൂറ്റാണ്ടു മുമ്പു നടന്നത്.

കോടതികളില്‍ പതിറ്റാണ്ടുകളായി തുടരുന്ന കേസിന് തുടക്കമിട്ട മുഹമ്മദ് ഹാഷിം അന്‍സാരിപോലും അയോധ്യയില്‍ ശ്രീരാമക്ഷേത്രംതന്നെ ഉയരട്ടെ എന്നാണ് പ്രാര്‍ഥിച്ചത്. ”രാമജന്മഭൂമിയിലെ പള്ളിയുടെ പേരിലുണ്ടായ വിഷയങ്ങളില്‍ രാഷ്‌ട്രീയ ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചവരെല്ലാം വലിയ ബംഗ്ലാവുകളില്‍ കഴിയുമ്പോള്‍ ഭഗവാന്‍ രാമന്‍ കൂടാരത്തില്‍ കഴിയുകയാണ്. രാമന്റെ ജന്മസ്ഥാനം സ്വതന്ത്രമാകുന്നത് എനിക്ക് കാണണം. ഡിസംബര്‍ 6ന് ബാബറി മസ്ജിദ് വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടികളിലൊന്നും പങ്കെടുക്കില്ല.”ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

സമാജ്‌വാദി പാര്‍ട്ടിയെയും അസംഖാനെയും നിശിതമായി വിമര്‍ശിച്ച അന്‍സാരി, അസംഖാന്‍ ബാബറി വിഷയത്തില്‍ രാഷ്‌ട്രീയം കളിച്ചെന്നും കുറ്റപ്പെടുത്തുകയുണ്ടായി. ”ബാബറി മസ്ജിദ് ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചതിനുപിന്നില്‍ അസംഖാനാണ്. മുലായം സിംഗിന്റെ രാഷ്‌ട്രീയലക്ഷ്യങ്ങള്‍ക്ക് അസംഖാന്‍ കൂട്ടുനിന്ന് പലപ്പോഴും പല നിലപാടുകള്‍ സ്വീകരിച്ചു”- ഇങ്ങനെയാണ് അന്‍സാരി പറഞ്ഞത്. തര്‍ക്കം അവസാനിച്ചെന്നും അയോധ്യയില്‍ ക്ഷേത്രം നിലനില്‍ക്കുന്നുണ്ടെന്നും അസംഖാനും ഒടുവില്‍ സമ്മതിക്കേണ്ടിവന്നു.

അരനൂറ്റാണ്ടായി അയോധ്യയിലെ കേസിലെ പ്രധാന പരാതിക്കാരനായിരുന്നു അന്‍സാരി. ഇനി കോടതികളിലേക്കില്ലെന്നും അന്‍സാരി വ്യക്തമാക്കുകയുണ്ടായി. എന്നാല്‍ അയോധ്യക്ക് പുറത്തുള്ള കമ്മ്യൂണിസ്റ്റുകാരടക്കമുള്ള രാഷ്‌ട്രീയക്കാരും മതതീവ്രവാദികളുമാണ് ക്ഷേത്രനിര്‍മാണത്തെ എതിര്‍ക്കുന്നത്. ആ എതിര്‍പ്പുകള്‍ക്കൊന്നും ഇനി പ്രസക്തിയില്ല. ഗൂഢാലോചനക്കേസില്‍ വിചാരണ നടക്കും; അതോടൊപ്പം യഥാര്‍ഥ ക്ഷേത്രത്തിനായുള്ള പ്രവര്‍ത്തനവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി; സംസ്ഥാനത്ത് മഴ ശക്തമാകും

Kerala

സിപിഎമ്മുമായി ചേര്‍ന്ന് അവിശ്വാസ പ്രമേയ നീക്കം; കെ.എസ്. ശബരീനാഥന്‍ തന്നിഷ്ടം പോലെ; പാര്‍ട്ടിയില്‍ പടയൊരുക്കം

റോഷന്‍ രാജു, ധ്യാന്‍ തേജ് മണപ്പാട്ട്, കെ.ആര്‍. വിസ്മയ
Kerala

കീം പരീക്ഷാ ഫലം: എന്‍ജിനീയറിങ്ങില്‍ റോഷനും ബി ഫാമില്‍ വിനായകിനും ഒന്നാം റാങ്ക്

Samskriti

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

Samskriti

വരാഹമിഹിരന്റെ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളിലൂടെ

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീന കരുതിയിരിക്കണം

ഫിഫ ലോകകപ്പ് 2026: ഇനിയങ്ങോട്ട് രണ്ടിലൊന്ന്; ആദ്യറൗണ്ട് ഓഫ് 32 മത്സരത്തിന് ദക്ഷിണാഫ്രിക്ക-കാനഡ

ഫിഫ ലോകകപ്പ് 2026: മികവിന്റെ പര്യായം ഡെംബലെ

നോര്‍വേ വലയില്‍ ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ വീണപ്പോള്‍

ഡെംബാലെ ട്രിക്കില്‍ ഫ്രാന്‍സ്; 4-1ന് നോര്‍വെയെ തകര്‍ത്തു

സ്പാനിഷ് അര്‍മദ; ഉറുഗ്വെയെ പുറത്താക്കി സ്‌പെയിനിന്റെ കുതിപ്പ്

ഫിഫ ലോകകപ്പ് 2026: ഫറോവയുടെ നാടും നോക്കൗട്ടില്‍; ഇറാനെ 1-1 സമനിലയില്‍ തകര്‍ത്തു

ഫിഫ ലോകകപ്പ് 2026: ഫിഫ ലോകകപ്പ് 2026: ഇത്തിരിക്കുഞ്ഞനല്ലാത്ത കേപ്പ് വെര്‍ദെ; സൗദിയെ സമനിലയില്‍ തളച്ച് നോക്കൗട്ടില്‍

ഫിഫ ലോകകപ്പ് 2026: ഉദിച്ചുയര്‍ന്ന് സെനഗല്‍

ലിയാന്‍ഡ്രോ ട്രോസാര്‍ഡ്‌

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം നോക്കൗട്ടില്‍ ന്യൂസിലന്‍ഡിനെ 5-1ന് തകര്‍ത്തു

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.