കോതമംഗലം: ശബരി റെയില്‍പാതയുടെ സ്ഥലം ഏറ്റെടുക്കല്‍ നടപടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണാന്‍ പ്രധാനമന്ത്രി റെയില്‍വെ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
പെരുമ്പാവൂര്‍, കോതമംഗലം ആക്ഷന്‍ കൗണ്‍സിലുകള്‍ ചേര്‍ന്ന് ഒപ്പ് ശേഖരണം നടത്തി പ്രധാനമന്ത്രിക്ക് നല്‍കിയതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് നിര്‍ദ്ദേശം നല്‍കിയത്.
എത്രയും വേഗം പ്രശ്‌നം പരിഹരിക്കാന്‍ റെയില്‍വേ ബോര്‍ഡ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. റെയില്‍വേ എന്ത് നടപടി സ്വീകരിച്ചുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനെയും ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനറായ ഗോപാലന്‍ വെണ്ടു വഴിയെയും അറിയിക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതായും അദ്ദേഹം അറിയിച്ചു.
















