പറവൂര്‍: പെരുവാരം മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ കൊടിയേറും. 30ന് ഞായറാഴ്ച ആറാട്ടോടുകൂടി സമാപിക്കും. തിരുവുത്സവ നടത്തിപ്പിനായി 101 അംഗ ഉത്സാവാഘോഷകമ്മിറ്റി രൂപീകരിച്ചു. പിഎസ്‌വി നാട്യസംഘം കോട്ടയ്‌ക്കല്‍ അവതരിപ്പിക്കുന്ന മേജര്‍ സെറ്റ് കഥകളി, സോപാനഭക്തിഗാന തരംഗിണി, നൃത്തനൃത്ത്യങ്ങള്‍, ക്ഷേത്രകലകള്‍, കോട്ടയ്‌ക്കല്‍ രജ്ഞിത്ത് വാര്യര്‍ അവതരിപ്പിക്കുന്ന സംഗീത സദസ്സ്, രാഹുല്‍ ഈശ്വറിന്റെ ആത്മീയ പ്രഭാഷണം, ഡബിള്‍ തായമ്പക, ബാലൈ, പുല്ലാങ്കുഴല്‍ കച്ചേരി, ടി.എസ്.രാധാകൃഷ്ണന്‍ അവതരിപ്പിക്കുന്ന ഭക്തിഗാന തരംഗിണി, ആലപ്പുഴ ബ്ലൂഡയമണ്ട്‌സ് അവരിപ്പിക്കുന്ന ഗാനമേള, ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ പ്രമാണത്തില്‍ പഞ്ചാരിമേളം, മേജര്‍സെറ്റ് പഞ്ചവാദ്യം, കേരളത്ത് അരവിന്ദാക്ഷന്‍ മാരാരുടെ പ്രമാണത്തില്‍ പഞ്ചാരിമേളം, എന്നിവയാണ് പ്രധാനപരിപാടികള്‍.
















