ആലുവ: തെരുവില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയെന്ന് പറഞ്ഞ് വിഷുദിനത്തില്‍ ജനസേവയിലെത്തിച്ച കൈക്കുഞ്ഞ് അനാഥയല്ല. അമ്മ പതിനാറുകാരി, ചതിച്ച് മുങ്ങിയ അച്ഛന്റെ ബന്ധുക്കളില്‍ നിന്ന്പണം വാങ്ങിയാണ് ജനസേവ ശിശു ഭവനിലെത്തിച്ചത്. പോലീസ്റ്റേഷനിലാണ് കാര്യങ്ങള്‍ വെളിപ്പെട്ടത്. ആലുവ കമ്പനിപ്പടിയില്‍ വാടകക്ക് താമസിക്കുന്ന എബിന്‍ ജോസ് (26) ആണ് കുട്ടിയുടെ മാതാപിതാക്കളെ സംബന്ധിച്ച വിവരങ്ങള്‍ ആലുവ വെസ്റ്റ് പൊലീസിനോട് വെളിപ്പെടുത്തിയത്.
കടുങ്ങല്ലൂര്‍ മുപ്പത്തടം സ്വദേശിനിയായ 16 കാരിയാണ് കുട്ടിയുടെ അമ്മ. സമീപവാസിയായ 26 കാരനാണ് കാരണക്കാരന്‍. പ്രതിയായ യുവാവിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് നവജാത ശിശുവിനെ എബിന്‍ ജോസ് ജനസേവയിലെത്തിച്ചത്. 40,000 രൂപ ഇതിന് പ്രതിയുടെ ബന്ധുക്കളില്‍ നിന്നു എബിന്‍ കൈപ്പറ്റി. ഒരു സുഹൃത്ത് മുഖേനയാണ് നവജാതശിശുവിന്റെ പിതാവിനെ പരിചയപ്പെട്ടതെന്ന് എബിന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതേതുടര്‍ന്ന് ഇയാളെയും പൊലീസ് തിരയുന്നുണ്ട്.
വിഷുത്തലേന്ന് രാത്രി ഒമ്പത് മണിയോടെ കളമശേരി എച്ച്എംടി റോഡില്‍ മെഡിക്കല്‍ കോളജിന് സമീപമുള്ള വിജനമായ റോഡരികില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കുട്ടിയെ കിട്ടിയെന്നറിയിച്ചാണ് എബിന്‍ ജനസേവയിലെത്തിയത്. കുട്ടിയെ സ്വീകരിക്കുകയും ആലുവയിലെ സ്വകാര്യാശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കുകയും ചെയ്ത ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി വിവരം ആലുവ വെസ്റ്റ് പൊലീസിന് കൈമാറിയിരുന്നു. തുടര്‍ന്ന്് എബിനെ പൊലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തപ്പോള്‍ വിരുദ്ധമായി മറുപടി ലഭിച്ചതിനെ തുടര്‍ന്ന് എസ്‌ഐ എല്‍. അനില്‍കുമാര്‍ വിശദമായി ചോദ്യ ചെയ്തപ്പോഴാണ് യഥാര്‍ത്ഥ സംഭവം പുറത്തായത്. കോഴിക്കോട് സ്വദേശിയായ എബിന്‍ ജോസ് രണ്ട് കുട്ടികളുള്ള യുവതിക്കൊപ്പമാണ് കമ്പനിപ്പടിയില്‍ വാടകക്ക് താമസിക്കുന്നത്.
















