ന്യൂഡൽഹി : പാറ്റാസമരത്തിനിടെ നേതാവ് അഭിജിത് ദിപ്കെയെ പൊലീസ് അറസ്റ്റ് ചെയ്ത ഗേ വക്താവായ അനീഷ് ഗവാണ്ടെയുടെ വീട്ടിൽ നിന്ന് . എൻസിപി (ശരദ്ചന്ദ്ര പവാർ) യുടെ വക്താവായ അനീഷ് ഗവാണ്ടെ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് .
ഒരു രാഷ്‌ട്രീയ പാർട്ടിയുടെ സ്വവർഗ്ഗാനുരാഗിയായ ആദ്യത്തെ വക്താവ് എന്ന നിലയിൽ അംഗീകാരം നേടിയ വ്യക്തിയാണ് അനീഷ് ഗവാണ്ടെ . സിജെപി പ്രതിഷേധത്തെ അദ്ദേഹം പരസ്യമായി പിന്തുണയ്‌ക്കുകയും അവരുമായി ബന്ധം പുലർത്തുകയും ചെയ്തിട്ടുണ്ട്. പോലീസ് സോനം വാങ്ചുകിനെ പ്രതിഷേധ സ്ഥലത്ത് നിന്ന് നീക്കം ചെയ്യുന്ന സമയത്ത്, സിജെപി സ്ഥാപകൻ അഭിജിത് ദിപ്കെ വസ്ത്രം മാറാൻ ഗവാണ്ടെയുടെ വീട്ടിലേക്ക് പോയിരുന്നു. ഈ സമയത്താണ് പോലീസ് ദീപ്കെയെയും കസ്റ്റഡിയിലെടുത്തത്.
അഭിജിത് ദിപ്കെ തന്റെ വീടിന്റെ പടിക്കെട്ടിൽ ഇരിക്കുമ്പോഴാണ് പോലീസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തതെന്ന് ഗവാണ്ടെ ആരോപിച്ചു. ദീപ്കെ ഉച്ചത്തിൽ നിലവിളിക്കുന്നുണ്ടെന്നും ഗവാണ്ടെ പറഞ്ഞു. രാഷ്‌ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ്, അനീഷ് ഗവാണ്ടെ എൽജിബിടിക്യു അവകാശ പ്രവർത്തകനും എഴുത്തുകാരനുമായിരുന്നു. LGBTQ അവകാശങ്ങളെ പിന്തുണയ്‌ക്കുന്ന നേതാക്കളുടെ ഡാറ്റാബേസായ ‘പിങ്ക് ലിസ്റ്റ് ഇന്ത്യ’യും അദ്ദേഹമാണ് സ്ഥാപിച്ചത്.












