വൈക്കം: പാലരുവി എക്‌സ്പ്രസ് ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ജോസ് കെ മാണി എംപി പ്രഖ്യാപിച്ച സമരം അപഹാസ്യമാണെന്ന് ബിജെപി വൈക്കം നിയോജകമണ്ഡലം കമ്മറ്റി അഭിപ്രായപ്പെട്ടു. ട്രെയിന്‍ പ്രഖ്യാപിച്ച് ആഴ്ചകളായിട്ടും എതൊക്കെ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെടുകപോലും ചെയ്യാതെ സര്‍വ്വീസ് ആരംഭിക്കുന്ന ദിവസം ട്രയിന്‍ ഉപരോധിക്കുമെന്ന പ്രഖ്യാപനം ജനങ്ങളെ കബളിപ്പിക്കാന്‍ വേണ്ടിയാണ്.
ബിജെപി വൈക്കം നിയോജക മണ്ഡലം കമ്മറ്റി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ റെയില്‍വെ മന്ത്രി സുരേഷ് പ്രഭുവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പിറവം റോഡ്, വൈക്കം റോഡ് സ്‌റ്റേഷനുകളിലുള്‍പ്പെടെ സ്റ്റോപ്പ് അനുവദിച്ചത്. യോഗത്തില്‍ പ്രസിഡന്റ് പി.ജി. ബിജുകുമാര്‍ അദ്ധ്യക്ഷതവഹിച്ചു.
















