കോട്ടയം: പൊന്‍കുന്നത്തുകാവ് ദേവസ്വം സുസ്ഥിരവികസന ജനകീയവേദി, ട്രാവന്‍കൂര്‍ സിമന്റ്‌സ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ലോകഭൗമദിനം 22ന് നടക്കും. ഊര്‍ജ്ജ-പരിസ്ഥിതി-സംരക്ഷണ-ഗതാഗത സുരക്ഷാ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം 21ന് വൈകിട്ട് 5ന് ദേവസ്വം മാനേജര്‍ ദേവദാസ് നിര്‍വ്വഹിക്കും. 22ന് കുട്ടികള്‍ക്കായുള്ള ചിത്രരചനാമത്സരം രാവിലെ 10ന് ദേവസ്വം ഹാളില്‍ നടക്കും. വൈകിട്ട് 5ന് ഭൗമദിനാചരണസമ്മേളനം ഉണ്ണികൃഷ്ണന്‍ ശിവാസിന്റ അദ്ധ്യക്ഷതയില്‍ ട്രാവന്‍കൂര്‍ സിമന്റ്‌സ് എംഡി വി.ബി.രാമചന്ദ്രന്‍നായര്‍ ഉദ്ഘാടനം ചെയ്യും. നാട്ടകം ഗവണ്‍മെന്റ് കോളേജ് ജിയോളജി അദ്ധ്യാപകന്‍ ദിലീപ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. 7ന് മജീഷ്യന്‍ ഉപേന്ദ്രയുടെ ബോധവത്ക്കരണ പരിപാടി.
















