Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വെമ്പള്ളി കൊലപാതകം പ്രതികള്‍ക്ക് നാട്ടുകാരുടെ അസഭ്യവര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2017, 09:21 pm IST
inKottayam

കുറവിലങ്ങാട്: വെമ്പള്ളി കൊലപാതകക്കേസിലെ പ്രതികള്‍ക്ക് നേരെ നാട്ടുകാര്‍ രോഷാകുലരായി അസഭ്യവര്‍ഷം നടത്തി. സംഭവം നടന്ന സ്ഥലത്ത് തെളിവെടുപ്പിനെത്തിച്ച പ്രതികള്‍ക്ക് നേരെയായിരുന്നു രോഷപ്രകടനം.

കുടിവെള്ളം ശേഖരിക്കുന്ന ഡ്രൈവര്‍മാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിലും തുടര്‍ന്ന് നടന്ന സംഘട്ടനത്തിലും പരിക്കേറ്റ് കൊല്ലപ്പെട്ട ഷാബുവിന്റെ കൊലയാളികളായ പട്ടിത്താനം ചീക്കപ്പാറയില്‍ ജോണ്‍സണെയും മണിയെയുമാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഷാബുവിനെ മുന്‍പും പ്രതികള്‍ കുടിവെള്ളത്തിന്റെ പേരില്‍ ആക്രമിച്ചിട്ടുള്ളതായി നാട്ടുകാര്‍ ആരോപിക്കുന്നു. പ്രതി ജോണ്‍സന്റെ പട്ടിത്താനത്തുള്ള വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോഴും നൂറുകണക്കിന് നാട്ടുകാര്‍ പ്രതികളെ ആക്രമിക്കാനൊരുങ്ങി.

കടുത്തുരുത്തി സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഏറെ പണിപ്പെട്ടാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്.

കുറവിലങ്ങാട്, കടുത്തുരുത്തി, വെള്ളൂര്‍ തുടങ്ങിയ സ്‌റ്റേഷനില്‍ നിന്നും പോലീസ് സ്ഥലത്തെത്തിയിരുന്നു. സംഘര്‍ഷമുണ്ടായ സ്ഥലവും സംഭവവും പ്രതികള്‍ പോലീസിനോട് വിശദീകരിച്ചു. പ്രതികളെ പാലാ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.

കേസിലെ മുഖ്യപ്രതി ലോറി ഉടമയും കോണ്‍ഗ്രസ് കടുത്തുരുത്തി ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡണ്ടുമായ പട്ടിത്താനം ചീക്കപ്പാറയില്‍ ജോണ്‍സണ്‍, ഡ്രൈവര്‍ തിരുവനന്തപുരം സ്വദേശിയും ജോണ്‍സന്റെ വീടിന് എതിര്‍വശം താമസിക്കുന്ന മനീഷ് ഭവന്‍ മണി എന്നിവരെയാണ് വൈക്കം ഡിവൈഎസ് പി സുഭാഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചിരുന്നു. ടേണ്‍ സംബന്ധിച്ച തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പ്രതികള്‍ മൊഴിനല്‍കി. തിങ്കളാഴ്ചയാണ് കാണക്കാരിപഞ്ചായത്തിന്റെ ശുദ്ധജലവിതരണ വാഹനം ഓടിക്കുന്ന ചിറ്റക്കാട്ട് കിഴക്കേതില്‍ സി.എസ് ഷാബു(45) സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. സംഘര്‍ഷത്തിനിടെ തലക്കുപിന്നില്‍ അടിയേറ്റതിനേത്തുടര്‍ന്ന് തലച്ചോറില്‍ ആന്തരികരക്തസ്രാവമാണ് മരണത്തിനിടിയാക്കിയതെന്ന് പ്രാഥമികപോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചന ലഭിച്ചിരുന്നു. സംഭവസ്ഥലത്തുനിന്നും ഒളിവില്‍പോയ പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിരുന്നു.

ബന്ധുവീടുകളില്‍ ഒളിവില്‍ താമസിച്ചിരുന്ന പ്രതികളെ ജില്ലാ പോലീസ് മേധാവിയ്‌ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്.പിയുടെ നിര്‍ദ്ദേശപ്രകാരം കടുത്തുരുത്തി സിഐ കെ.പി. തോംസണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ്‌ചെയ്തത്.

ഈസ്റ്റര്‍ ദിനത്തിലും പ്രതികളും കൊല്ലപ്പെട്ട ഷാബുവും തമ്മില്‍ സംഘര്‍ഷം ഉണ്ടായതായി പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. ഇവിടെ നിന്നും 24 മണിക്കൂറും വെള്ളം ഊറ്റിവില്‍പ്പനനടക്കുന്നതിനെതിരെ സമീപവാസികള്‍ പരാതിയുമായി പഞ്ചായത്തിനെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നടന്നസര്‍വ്വകക്ഷിയോഗത്തിന്റെ തീരുമാനപ്രകാരം രാവിലെ എഴുമുതല്‍ വൈകിട്ട് ആറുവരെ മാത്രമെ വെള്ളം വില്‍പ്പനയ്‌ക്ക് അനുമതി ഉണ്ടായിരുന്നുള്ളുവെങ്കിലും ഇതു ലംഘിച്ച് ഉടമ വെള്ളവിതരണം നടത്തിയിരുന്നു. ഷാബുവിന്റെ ടാങ്കര്‍ലോറിയിലെ പഞ്ചായത്തിന്റെ ശുദ്ധജലവിതരണം സ്വകാര്യകുടിവെള്ളവിതരണക്കാര്‍ക്കിടയില്‍ അമര്‍ഷംസൃഷ്ടിച്ചിരുന്നു.

സംഘര്‍ഷസ്ഥലത്തുനിന്നും കല്ലിനിടിയേറ്റതിനേത്തുടര്‍ന്ന് ഓടി വാഹനത്തില്‍കയറി രക്ഷപെട്ട ഷാബു വെമ്പള്ളി പാലത്തിനുസമീപം വാഹനത്തില്‍തന്നെ അബോധാവസ്ഥയിലാവുകയായിരുന്നു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോതമംഗലം എസ്‌എച്ച്‌ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുൻ ആയങ്കിക്ക് ജാമ്യം

Kerala

2026ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി മലയാളി പെൺകൊടി കെസിയ ലിസ് മെജോ

സിജെപി നേതാവ് അശുതോഷ് രങ്ക (ഇടത്ത്) എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ (വലത്ത്)
India

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ മാത്രം സിജെപി ലക്ഷ്യമിടുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് അശുതോഷ് റാങ്കയുടെ മറുപടിയില്‍ സത്യസന്ധതയില്ല

Kerala

എന്ത് കരച്ചിലായിരുന്നു ആ പാവം , ജെയ്ഷ് മുഹമ്മദ് ആസ്ഥാനത്തിന്റെ പാല് കാച്ചിന് രാഹുലിനെ കൂടി വിളിക്കാൻ പറ്റുമോയെന്ന് യുവരാജ്

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു
India

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തെരുവ് നായ്‌ക്കളുടെ ദയാവധം: മാര്‍ഗനിര്‍ദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

ദല്‍ഹി കനത്ത മഴ: 26 സർവീസുകൾ റദ്ദാക്കി, 15 എണ്ണം വഴിതിരിച്ചുവിട്ടു; യാത്രക്കാർക്ക് മുന്നറിയിപ്പ്

ടിക്കറ്റ് കിട്ടിയില്ലേ… നാളെ രാവിലെ 8 മണിക്ക് മംഗ്ലൂരു – കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍

സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

മൂന്ന് വ്യത്യസ്ത കഥകളിലൂടെ മുന്നോട്ടു സഞ്ചരിക്കുന്ന ചിത്രം “ഡെസ്‌റ്റിനി” പ്രദർശനത്തിനൊരുങ്ങുന്നു.

ദാമ്പത്യത്തിന് വിരാമം; അപർണ തോമസുമായി വേർപിരിയൽ സ്ഥിരീകരിച്ച് ജീവ

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.