കോട്ടയം: കുറിച്ചിയില്‍ ജൂലൈ 8,9 തീയതികളില്‍ നടക്കുന്ന സംസ്ഥാന സമ്മേളനവുമായി സര്‍ക്കാര്‍ അംഗീകരിച്ച കേരള ഗണക മഹാസഭ അഡ്‌ഹോക്ക് കമ്മിറ്റിക്ക് ബന്ധമില്ലെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
അഡ്‌ഹോക്ക് സമിതിയില്‍ നിന്ന് അടുത്തയിടെ മാറിയ ചിലരാണ് ഇത്തരമൊരു സമ്മേളനം നടത്തുമെന്ന് പറഞ്ഞത്. ഗണകസമുദായത്തെ ഒന്നടങ്കം കേരള ഗണകമഹാസഭയുടെ കീഴില്‍ ഒറ്റക്കെട്ടായി അണിചേര്‍ത്ത് സംഘടന പുന:സൃഷ്ടിക്കുകയെന്ന ഉദ്ദേശത്തോടെയാണ് അഡ്‌ഹോക്ക് കമ്മിറ്റിക്ക് രൂപം കൊടുത്തിരിക്കുന്നത്. സര്‍ക്കാരിന്റെയും കമ്പനി ഓഫ് രജിസ്ട്രാറിന്റെയും അംഗീകാരം തങ്ങള്‍ക്കാണെന്നും അവര്‍ അവകാശപ്പെട്ടു.
അഡ്‌ഹോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെയ് 12,13 തീയതികളില്‍ സംസ്ഥാന സമ്മേളനം നടക്കും. 12ന് പ്രകടനത്തോടെ പൊതുസമ്മേളനം തിരുനക്കര മൈതാനത്തും 13ന് പ്രതിനിധി സമ്മേളവും ഭാരവാഹി തെരഞ്ഞെടുപ്പും പുതുപ്പള്ളി അദ്ധ്യാപക അര്‍ബന്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലും നടക്കും. പത്രസമ്മേളനത്തില്‍ അഡ്‌ഹോക്ക് കമ്മിറ്റി സംസ്ഥാന ചെയര്‍മാന്‍ നിഷികാന്ത്, ഭാരവാഹികളായ ഡോ.ഷാജികുമാര്‍, ഡോ.സുരേഷ് എന്നിവര്‍ പങ്കെടുത്തു.
















