വെള്ളൂര്‍: എച്ച്എന്‍ഇസിബിയുടെ കഴിഞ്ഞകാല ഭരണ സമതികള്‍ നടത്തിയ തിരിമറിമൂലം നഷ്ടമായ തുക തിരിച്ചു പിടിക്കുവാന്‍ നടപടി സ്വീകരിക്കണമെന്ന് ഹിന്ദു സ്ഥാന്‍ ന്യൂസ് പ്രിന്റ് മസ്ദൂര്‍ സംഘം(ബിഎംഎസ്)ആവശ്യപ്പെട്ടു. പുതുതായി ചുമതലയേറ്റ സിഐറ്റിയു നേതൃത്വത്തിലുള്ള ഭരണസമതിക്ക് നല്‍കിയ തുറന്ന കത്തിലാണ് ബിഎംഎസിന്റെ നേതൃത്വത്തിലുള്ള യൂണിയന്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഭീമമായ തുകയുടെ തിരിമറി നടത്തി ബാങ്കിനെ നഷ്ടത്തിലാക്കിയവരില്‍ നിന്ന് പണം തിരിച്ച് പിടിക്കുവാന്‍ അതികൃതര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളും നിയമ നടപടിയും സ്വീകരിക്കുമെന്ന് തുറന്ന കത്തിലൂടെ ബിഎംഎസ് മുന്നറിയിപ്പ് നല്‍കി.
















