തൃശൂര്‍: വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെ യുവമോര്‍ച്ച തൃശൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈദ്യുതഭവന് മാര്‍ച്ച് നടത്തി. മണ്ഡലം പ്രസിഡണ്ട് ഉദയകുമാര്‍ കടവത്ത് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് സുരേന്ദ്രന് ഐനിക്കുന്നത്ത് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡണ്ട് രതീഷ് ചീരാത്ത്, അഡ്വ. അനൂപ് വേണാട്, ബിജെപി മണ്ഡലം നേതാക്കളായ രഘുനാഥ് സി.മേനോന്, സജിത് നായര്‍, യുവമോര്‍ച്ച മണ്ഡലം ജന.സെക്രട്ടറി അജീഷ് എന്നിവര്‍ സംസാരിച്ചു. ബിജെപി ഓഫീസില്‍ നിന്നും വൈദ്യുതഭവനിലേക്ക് നടത്തിയ മാര്‍ച്ചിന് സുമേഷ്, അനിഷ് മഠത്തില്‍, വിനോദ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: