പയ്യാവൂര്‍: കേരള െ്രെകസ്തവ സമൂഹത്തിന്റെ ശബ്ദവും സാമുദായിക, സാമൂഹിക നവോത്ഥാന പ്രേരകശക്തിയുമായി കത്തോലിക്കാ കോണ്‍ഗ്രസ് രൂപം കൊണ്ടിട്ട് ഒരു നൂറ്റാണ്ട് പൂര്‍ത്തിയാകുന്നതിന്റെ ആഘോഷങ്ങള്‍ക്ക് തലശേരി അതിരൂപതയുടെയും കോട്ടയം അതിരൂപത മലബാര്‍ റീജണിന്റെയും സംയുക്താഭിമുഖ്യത്തില്‍ 26ന് ബുധനാഴ്‌ച്ച പയ്യാവൂരില്‍ തുടക്കം കുറിക്കും. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് ഇതോടെ തിരിതെളിയും. രാവിലെ ഒമ്പതിന് രജിസ്‌ട്രേഷന്‍ പത്തിന് നടക്കുന്ന പ്രതിനിധി സമ്മേളനം കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍.ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്യും.കെ.സി.സി.മലബാര്‍ റീജിയണ്‍ പ്രസിഡന്റ് ബാബു കദളിമറ്റം അദ്ധ്യക്ഷത വഹിക്കും.
















