പാലാ: വ്യക്തമായ ലക്ഷ്യബോധത്തോടെ അവതാരമെടുത്ത പ്രസ്ഥാനമാണ് രാഷ്‌ട്രീയ സ്വയം സേവകസംഘമെന്ന് തപസ്യ സംസ്ഥാന സെക്രട്ടറി പി. ഉണ്ണികൃഷ്ണന്‍. സംഘപ്രാര്‍ത്ഥന രാഷ്‌ട്ര നവോത്ഥാന മന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു
ആര്‍എസ്എസ് ഇടയാറ്റ് ശാഖയുടെ 34-ാമത് വാര്‍ഷികാഘോഷങ്ങളുടെ സമാപനസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മീനച്ചില്‍ താലൂക്ക് സംഘചാലക് കെ.എന്‍ വാസുദേവന്‍ അദ്ധ്യക്ഷത വഹിച്ചു.സമ്മേളനത്തിന് മുന്‍പ് പഥസഞ്ചലനം നടന്നു. യോഗകഌസ്, വൃക്ഷത്തൈ നടീല്‍, വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പ്, മാതൃസംഗമം എന്നിവയും ഒരാഴ്ച നീണ്ടു നിന്ന വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്നു.
















