ഇത്തിത്താനം: കല്ലുകടവ് ജനവാസകേന്ദ്രത്തില്‍ നിര്‍മ്മിക്കുന്ന മൊബൈല്‍ടവറിനെതിരെ കടുത്ത ജനകീയപ്രതിഷേധം. ഏതാനും മാസങ്ങളായി ജനകീയപ്രതിരോധ സമിതിയുടെ നേതൃത്വത്തില്‍ സമരങ്ങള്‍പ്രദേശത്ത് നടന്നു വരുകയാണ്. ഇന്നലെ ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹസമരം എംഎല്‍എ സി.എഫ്. തോമസ് ഉദ്ഘാടനം ചെയ്തു.കുറിച്ചി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആര്‍.രാജഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.എന്‍ മുരളീധരന്‍ നായര്‍,പഞ്ചായത്തംഗം ലൂസി ജോസഫ്, ബിജെപി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ബി.ആര്‍. മഞ്ജീഷ്, എംജിയൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ:റ്റോമിച്ചന്‍, ജോസഫ് എന്നിവര്‍ സത്യാഗ്രഹത്തില്‍ പങ്കെടുത്തു.
















