വൈക്കം: സ്‌കൂള്‍കുട്ടികള്‍ക്ക് ഹാന്‍സ് വില്‍പന നടത്തുന്ന കച്ചവടക്കാരന്‍ പിടിയില്‍. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വൈക്കം സി.ഐയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കച്ചവടക്കാരന്‍ കുടുങ്ങിയത്.വെച്ചൂര്‍ ശാസ്തക്കുളം ക്ഷേത്രത്തിനുസമീപമുള്ള കറുകപ്പറമ്പ് വീട്ടില്‍ സത്താറാ(41)ണ് പിടിയിലായത്. സ്‌കൂള്‍ കുട്ടികളെ കേന്ദ്രീകരിച്ചാണ് നിരോധിക്കപ്പെട്ട പുകയില ഉല്‍പന്നങ്ങളുടെ വില്‍പന നടന്നിരുന്നത്. സി.ഐ ജയപ്രകാശ്, ഷാഡോ പോലീസുകാരായ കെ.നാസര്‍, പി.കെ ജോളി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
















