മയ്യഴി: മാഹി ലയണ്‍സ് ക്ലബ്ബിന്റെ കീഴില്‍ സംഘടിപ്പിക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്കു വേണ്ടിയുള്ള ലിയോ ആല്‍ഫാ ക്ലബ്ബ് രുപികരണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. ലയണ്‍സ് കഌബ്ബ് രൂപീകരണത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മാഹി ലയണ്‍സ് ഏറ്റെടുത്ത വിവിധ പരിപാടികളിലൊന്നായാണ് മയ്യഴിയിലെ വിവിധ വിദ്യാലയങ്ങളില്‍ ലിയോ ക്ലബ്ബുകള്‍ രുപീകരിക്കുന്നത്.
ലയണ്‍സ് ഏറ്റെടുക്കുന്ന വിവിധ ജീവകാരുണ്യ പ്രവര്‍ത്തനത്തിലും മോട്ടിവേഷന്‍ ക്ലാസ്സുകളിലും പങ്കെടുക്കുവാനുമുളള അവസരങ്ങള്‍ ഇതുവഴി ക്ലബ്ബ് അംഗങ്ങളായ കുട്ടികള്‍ക്ക് ലഭിക്കും.
മികവ് തെളിയിക്കുന്ന കുട്ടികള്‍ക്ക് അന്താരാഷ്‌ട്ര തലത്തിലുളള ക്യാമ്പുകളില്‍ പങ്കെടുക്കുവാനുളള അവസരങ്ങളുമുണ്ടാവും. എക്കോള്‍ സെന്‍ത്‌റാള്‍ എ കൂര്‍ കോംപഌമാന്തേറില്‍ മയ്യഴിയിലെ ആദ്യത്തെ ലിയോ ആല്‍ഫാ ക്ലബ് രൂപീകരണം നടന്നു. ഇരുപത്തിയൊന്ന് കുട്ടികളാണ് അംഗങ്ങളായുളളത്. ബര്‍ണാഡ് മെന്‍ഡോസ നിയുക്ത പ്രസിഡന്റായും ഫാത്തിമ ഷറിന്‍ നിയുക്ത സെകട്ടറിയായും തെരഞ്ഞെടുക്കപ്പെട്ട കമ്മറ്റിക്ക് ഏഴു ഡയറക്ടര്‍മാരുമുണ്ട്. മാഹി ലയണ്‍സ് കഌബ്ബ് ഭാരവാഹികളായ എം.കൃഷ്ണന്‍, കെ.രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ലിയോ ക്ലബ്ബ് രൂപീകരണ യോഗത്തിന്‍ രമേഷ് വടകര അതിഥിയായെത്തി. പ്രഥമാധ്യാപകന്‍ എം.മുസ്തഫ അധ്യക്ഷത വഹിച്ചു. സി.ഇ.രസിത സ്വാഗതവും അമൃത നിഖില്‍ നന്ദിയും പറഞ്ഞു.
















