ഇരിട്ടി: കേരള വിധവാ സംരക്ഷണ സമിതി പേരാവൂര്‍ നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ഇന്ന് ഇരിട്ടി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കണ്‍വെന്‍ഷനില്‍ മുതിര്‍ന്ന പ്രവര്‍ത്തകരെ ആദരിക്കല്‍, സെമിനാര്‍, സൗജന്യ നേത്ര തിമിര പരിശോധനാ ക്യാമ്പ്, പായസമത്സരം എന്നിവയും നടക്കും. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ രാവിലെ 10 മണിക്ക് പരിപാടി ഉദ്ഘാടനം ചെയ്യും. സമിതി സംസ്ഥാന അദ്ധ്യക്ഷന്‍ ബി.ഡി. ബിന്റോ അദ്ധ്യക്ഷത വഹിക്കും. ‘പ്രകൃതി ജീവനം മനുഷ്യാരോഗ്യത്തിന്’ എന്ന വിഷയത്തില്‍ ഇ. രാജീവന്‍ മാസ്റ്റര്‍ ക്ലാസ്സെടുക്കും. വിവിധ നേതാക്കള്‍ പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ സാവിത്രി ശ്രീധര്‍, എല്‍സമ്മ നടുപ്പറമ്പില്‍, ടി.ജെ. ലില്ലിക്കുട്ടി, ചന്ദ്രവല്ലി കൊല്ലറേത്തില്‍ എന്നിവര്‍ പങ്കെടുത്തു.
















