ആലുവ: ദേശീയപാതയില്‍ തോട്ടക്കാട്ടുകര മുതല്‍ പറവൂര്‍ കവല വരെയുള്ള ഭാഗത്ത് പൊടിശല്ല്യം രൂക്ഷമാകുന്നു. ഇത് മൂലം അപകടങ്ങളും പെരുകുകയാണ്. അപകടവും അമിതവേഗതയും ഒഴിവാക്കാന്‍ നടത്തിയ അറ്റകുറ്റപ്പണിയെ തുടര്‍ന്നുണ്ടായ പൊടിപടലങ്ങള്‍ നീക്കാത്തതാണ് അപകടകത്തിന് കാരണം.
ഇരുചക്ര വാഹന യാത്രികാരാണ് ഏറെ ദുരിതത്തിലാക്കുന്നത്. പൊടി കൂടുതലായതിനാല്‍ വലിയ വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമെ ഇരുചക്ര വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുകയുള്ളൂ. എതിര്‍ദിശയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ പോലും കാണാന്‍ കഴിയാത്ത അവസ്ഥയാണ്.
ഇരുചക്രവാഹനങ്ങള്‍ തെന്നി വീഴുന്ന അവസ്ഥയുമുണ്ട്. പരിസരത്തെ കച്ചവടക്കാരും താമസക്കാരും പൊടിശല്ല്യത്താല്‍ ദുരിതമനുഭവിക്കുകയാണ്. റോഡിലെ ടാറിംഗ് പൊടി നീക്കം ചെയ്യാന്‍ അടിയന്തര നടപടി വേണമെന്ന് നഗരസഭ കൗണ്‍സിലര്‍ ജെറോം മൈക്കിള്‍ ആവശ്യപ്പെട്ടു.
















