Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മാറനല്ലൂരില്‍ ബിജെപി ഭരണം, അട്ടിമറിക്കാന്‍ കോണ്‍ഗ്രസ്-ഇടത്പക്ഷ അവിശുദ്ധ സഖ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2017, 11:40 pm IST
in Thiruvananthapuram

മലയിന്‍കീഴ്: ബിജെപി ഭരിക്കുന്ന മാറനല്ലൂര്‍ പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ്-ഇടത്പക്ഷ അവിശുദ്ധ സഖ്യം അവിശ്വാസത്തിന് നോട്ടീസ് നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് കുമാരി പി.എസ് മായ, വൈസ് പ്രസിഡന്റ് തൂങ്ങാംപാറ ബാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് ഇന്നലെ കോണ്‍ഗ്രസ്, എല്‍ഡിഎഫ് അംഗങ്ങള്‍ അവിശ്വാസം നല്‍കിയത്.

ഇരുപത്തിയൊന്ന് അംഗങ്ങളുള്ള പഞ്ചായത്തില്‍ ബിജെപി 8, കോണ്‍ഗ്രസ്-എട്ട്, സിപിഎം-നാല്, സിപിഐ -നാല് എന്നിങ്ങനെയാണ് കക്ഷിനില. കോണ്‍ഗ്രസിനും ബിജെപിക്കും അംഗബലം തുല്യമായതിനാല്‍ നറുക്കെടുപ്പിലൂടെയായിരുന്നു പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ഭാഗ്യപരീക്ഷണത്തില്‍ ബിജെപി പ്രതിനിധികള്‍ക്കായിരുന്നു രണ്ടു സ്ഥാനത്തേക്കും നറുക്ക് വീണത്. ബിജെപി ഭരണം ജനങ്ങള്‍ക്ക് സ്വീകാര്യമാകുന്നതില്‍ വിറളിപൂണ്ട സിപിഎം കുറച്ച് നാളുകളായി ഭരണം മറിച്ചിടാന്‍ കോണ്‍ഗ്രസിന്റെ സഹായം തേടുന്നുണ്ടായിരുന്നു. ഇന്നലെ കോണ്‍ഗ്രസിലെ അഷറഫ് പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസത്തിന് നോട്ടീസ് നല്‍കവെ കോണ്‍ഗ്രസിലെ ഊരൂട്ടമ്പലം ഷിബുവും ഇടത് പക്ഷത്തിലെ അഞ്ച് അംഗങ്ങളും പിന്തുണച്ച് ഒപ്പിട്ട് നല്‍കി. വൈസ് പ്രസിഡന്റിനെതിരെ സിപിഎം അംഗം ജോയി നല്‍കിയ അവിശ്വാസത്തില്‍ ശേഷിച്ച എല്‍ഡിഎഫ് അംഗങ്ങളും കോണ്‍ഗ്രസിലെ അഷറഫും ഊരൂട്ടമ്പലം ഷിബുവും ഒപ്പിട്ടിട്ടുണ്ട്.

പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളില്‍ ആര്‍ക്കും പിന്തുണയില്ലെന്ന നിലപാടാകും എല്‍ഡിഎഫ് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുക. എന്നാല്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് സിപിഎമ്മിലെ ഒരംഗം പിന്തുണ നല്‍കും. അണികള്‍ക്കിടയില്‍ മുഖം രക്ഷിക്കാന്‍ ഈ അംഗത്തെ സിപിഎം പുറത്താക്കും. സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിച്ച സിപിഎം പ്രതിനിധിയെ ബലിയാടാക്കാനാണ് നിലവിലെ തീരുമാനം. ജോലിയില്‍ പ്രവേശിക്കാന്‍ മെമ്പര്‍ സ്ഥാനം രാജിവയ്‌ക്കാനൊരുങ്ങുന്ന ഇയാള്‍ ഈ തീരുമാനത്തോട് യോജിച്ചതായാണ് വിവരം. ബിജെപി ഭരണം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസുമായി സഖ്യമാകാമെന്നതാണ് സിപിഎം നിലപാട്. എന്നാല്‍ ഈ രാഷ്‌ട്രീയ വിടുവേലയ്‌ക്കെതിരെ പാര്‍ട്ടി അംഗങ്ങളും അനുഭാവികളും രംഗത്തുവന്നത് സിപിഎമ്മിന് മാറനല്ലൂരില്‍ പുതിയ തലവേദനയായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

Kerala

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

Kerala

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം
Kerala

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

Kerala

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

എല്‍ നിനോ പ്രതിഭാസം: വെല്ലുവിളിയും ജലസംരക്ഷണത്തിന്റെ അനിവാര്യതയും

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം : സമ്പൂർണ്ണ രാശിഫലം (05 ജൂലൈ 2026) – AI ജ്യോതിഷം

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.