അന്തിക്കാട്: കാഞ്ഞാണിയിലെ അക്രമത്തില്‍ പരിക്കേറ്റ് പണിക്കശ്ശേരി സുരേഷ് മരിച്ച സംഭവത്തിലെ പ്രതികളെ പിടികൂടി. എതാനും ദിവസങ്ങള്‍ക്ക് മുമ്പ് കാഞ്ഞാണിയില്‍ നടന്ന അക്രമത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സുരേഷ് മരിച്ചത്. കാരമുക്ക് സ്വദേശികളായ കാരേപറമ്പില്‍ വീട്ടില്‍ ബിഥേഷ് ബാബു (21), ഇരിങ്ങാലക്കുടക്കാരന് വീട്ടില്‍ സതീഷ് എന്ന ശ്യാം ( 21), എന്നിവരെയാണ് ചേര്‍പ്പ് സി ഐ മനോജ്കുമാര്‍, അന്തിക്കാട് എസ് ഐ എസ്.ആര്. സനിഷ് എന്നിവര്‍ അറസ്റ്റ് ചെയ്തത.് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: