കൊച്ചി: പിന്നാക്ക വിഭാഗങ്ങള്‍ക്ക് ചൂണ്ടി വടയമ്പാടി ഭഗവതി ക്ഷേത്രത്തിലേക്കുള്ള പ്രവേശനം നിഷേധിക്കുന്നതായി ദലിത് ഭൂ അവകാശ സമരമുന്നണി കണ്‍വീനര്‍ എം.പി. അയ്യപ്പന്‍കുട്ടി പത്രസമ്മേളനത്തില്‍ അറിയിച്ചു. ഭജനമഠം പ്രദേശത്തെ പട്ടികജാതി കുടുംബങ്ങള്‍ക്കായി അനുവദിച്ച ഒരേക്കറിലധികം വരുന്ന മൈതാനം എന്‍എസ്എസ് കരയോഗം കൈയ്യേറി മതില്‍ കെട്ടിയാണ് പ്രവേശനം നിഷേധിച്ചിരിക്കുന്നത്. ഭജനമഠം എന്‍എസ്എസ് കരയോഗത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് 26ന് വൈകിട്ട് നാലിന് പ്രദേശത്ത് സര്‍വ്വകക്ഷി സമ്മേളനം നടത്തും.
















