വൈക്കം: കായലോരത്തുള്ള കുട്ടികളുടെ പാര്‍ക്കിന് ശാപമോക്ഷമായി. നവീകരിച്ച നഗരസഭ പാര്‍ക്കിന്റെ ഉദ്ഘാടനം 15ന് നടക്കും.
നഗരസഭയുടെ കുട്ടികളുടെ പാര്‍ക്ക് കാലപ്പഴക്കത്താല്‍ ശോച്യാവസ്ഥയിലായിരുന്നു. സായാഹ്നങ്ങളില്‍ നൂറുകണക്കിന് കുട്ടികളാണ് പാര്‍ക്കില്‍ എത്തുന്നത്. എന്നാല്‍ വര്‍ഷംതോറും പാര്‍ക്കിലൂടെ ലേലങ്ങള്‍ നടത്തി ലക്ഷങ്ങളുടെ വരുമാനം പറ്റുന്ന നഗരസഭ ഒരു തരത്തിലുമുളള വികസനപദ്ധതികളും ഇവിടെ നടപ്പിലാക്കിയിരുന്നില്ല.
കുട്ടികള്‍ കളിക്കാനുപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും കാലപ്പഴക്കത്തില്‍ തകര്‍ന്നിരുന്നു.സ്ലൈഡ്, ഊഞ്ഞാല്‍, റൗണ്ട് ബെല്‍ എന്നിവയെല്ലാം തുരുമ്പെടുത്ത നിലയിലായിരുന്നു. പാര്‍ക്കിന്റെ ശോച്യാവസ്ഥമൂലം ഇവിടെയെത്തുന്ന സന്ദര്‍ശകരുടെ എണ്ണം കുറഞ്ഞിരുന്നു. കുട്ടികള്‍ക്ക് കളിക്കാന്‍ പുതിയ ഉപകരണങ്ങളാണ് നവീകരിച്ച പാര്‍ക്കില്‍ സജ്ജീകരിച്ചിരിക്കുന്നത്.50 ലക്ഷം രൂപ മുതല്‍മുടക്കിയാണ് പാര്‍ക്കിന്റെ നവീകരണജോലികള്‍ പൂര്‍ത്തിയാക്കിയത്. ശനിയാഴ്ച വൈകുന്നേരം 4.30ന് നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് നവീകരിച്ച പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. പ്രതിപക്ഷനേതാവ് അഡ്വ. വി.വി സത്യന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.ശശിധരന്‍, ബിജു കണ്ണേഴത്ത്, രോഹിണിക്കുട്ടി അയ്യപ്പന്‍, ഇന്ദിരാദേവി, ജി.ശ്രീകുമാരന്‍ നായര്‍, കൗണ്‍സിലര്‍മാരായ ഷിബി സന്തോഷ്, ശ്രീകുമാരി.യു.നായര്‍ എന്നിവര്‍ പ്രസംഗിക്കും.
















